22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

കോവിഡ് വര്‍ധന തുടരുന്നു; സംസ്ഥാനത്ത് ഗുരുതരാവസ്ഥയില്ല

Janayugom Webdesk
ന്യൂഡല്‍ഹി
April 12, 2023 10:20 pm

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധന തുടരുന്നു. ഇന്നലെ രാജ്യത്ത് റിപോര്‍ട്ട് ചെയ്തത് 7,830 പുതിയ കേസുകള്‍. രോഗ വ്യാപനം വരുന്ന രണ്ടാഴ്ചയോളം തുടരുമെങ്കിലും ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. രോഗം ചില പ്രദേശങ്ങളിലേക്ക് ചുരുങ്ങുന്ന സാഹചര്യത്തിനൊപ്പം കോവിഡ് രോഗവ്യാപനം അവഗണിക്കപ്പെടേണ്ട പതിവാകുമെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു. നിലവില്‍ ഒമിക്രോണിന്റെ വകഭേദമായ എക്‌സ് ബി ബി 1.16 വൈറസാണ് വ്യാപനത്തിന് കാരണമാകുന്നത്. വ്യാപന തോതില്‍ നിലവില്‍ വര്‍ധനവുണ്ടെങ്കിലും കോവിഡ് രോഗികളെ ആശുപത്രികളില്‍ പ്രവേശിപ്പിക്കുന്നത് കുറവാണ്.

പരിശോധനകള്‍ പരിമിതമാക്കിയാല്‍ കോവിഡ് കേസുകളില്‍ വന്‍തോതില്‍ കുറവുണ്ടാകുമെന്നാണ് ആരോഗ്യ മേഖലയിലെ വിലയിരുത്തല്‍. ആഗോള തലത്തിലെ നിലപാടുകളുടെ ചുവടു പിടിച്ചാണ് ഇന്ത്യയും മുന്നേറുന്നത്. അതനുസരിച്ച് സൗജന്യങ്ങള്‍ ഇല്ലാതാക്കിയാല്‍ പണം മുടക്കി പരിശോധനയ്ക്ക് ജനങ്ങള്‍ മുന്നോട്ടു വരില്ലെന്ന വിലയിരുത്തലാണ് പൊതുവില്‍ ഉയര്‍ന്നിരിക്കുന്നത്.

നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് .09 ശതമാനമാണ്. മരണ നിരക്ക് 1.19 ശതമാനവും. രാജ്യത്ത് കോവിഡ് ബാധിതരായവരുടെ സംഖ്യ 40,215. പ്രതിദിന രോഗവ്യാപന നിരക്ക് 3.65 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 3.83 ശതമാനവുമായി ഉയര്‍ന്നു. ഇന്നലെ മാത്രം 2,14,242 കോവിഡ് പരിശോധനകള്‍ നടത്തിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്ത് ഗുരുതരാവസ്ഥയില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ ഉയരുന്നുണ്ടെന്നും എന്നാൽ ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ കുറവാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. എങ്കിലും സൂക്ഷ്മതയോടെയും ജാഗ്രതയോടെയും ആണ് ആരോഗ്യവകുപ്പ് കാണുന്നത്. ഗർഭിണികൾ, കിടപ്പ് രോഗികൾ, കുഞ്ഞുങ്ങൾ, ജീവിതശൈലീ രോഗമുള്ളവർ എന്നിവർക്ക് പ്രത്യേകം ശ്രദ്ധയും കരുതലും വേണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തുന്നുണ്ട്. രക്തസമ്മര്‍ദം, പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കോവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sum­ma­ry: COVID cas­es rise
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.