പതിനെട്ട് മുതല്‍ 59 വയസുവരെ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഡോസ് സൗജന്യമായി നല്‍കാന്‍ ഡല്‍ഹി സര്‍ക്കാര്‍.
രാഷ്ട്രതലസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും വര്‍ധിച്ചുവരുന്നതിനു പിന്നാലെയാണ് പുതിയ നടപടി. സര്‍ക്കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളിലൂടെയാണ് വാക്സിന്‍ ഡോസുകള്‍ വിതരണം ചെയ്യുക. രാജ്യത്തെ സ്വകാര്യ കേന്ദ്രങ്ങളില്‍ 225 രൂപയ്ക്കാണ് കോവിഷീല്‍ഡ്, കോവാക്സിന്‍ വാക്സിനുകളുടെ മൂന്നാം ഡോസ് നല്‍കുന്നത്. ഇതിനു പുറവെ 150 രൂപ സേവന നിരക്കായും നല്‍കണം.
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,380 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1231 പേര്‍ കോവിഡ് മുക്തരായി. 13,433 പേരാണ് രാജ്യത്തുടനീളം കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുളളത്.
English summary;covid expansion Free booster dose for everyone in Delhi
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.