15 November 2024, Friday
KSFE Galaxy Chits Banner 2

Related news

May 2, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023
May 10, 2023
April 21, 2023
April 12, 2023

വാക്സിനെടുത്തവരില്‍ കോവിഡ് പ്രതിരോധശേഷി ആറുമാസം മാത്രം; പുതിയ പഠനം

Janayugom Webdesk
ഹെെദരാബാദ്
January 20, 2022 9:29 pm

വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷം 30 ശതമാനം ആളുകൾക്കും കോവിഡ് പ്രതിരോധശേഷി നഷ്ടപ്പെടുന്നതായി പഠനം. പ്രായം ഇതിൽ പ്രധാന ഘടകമാണെന്നും ഹെെദരാബാദിലെ ഏഷ്യൻ ഹെൽത്ത് ഫൗണ്ടേഷനും ഹൈദരാബാദിലെ എഐജി ഹോസ്പിറ്റൽസും സഹകരിച്ച് നടത്തിയ പഠനത്തില്‍ കണ്ടെത്തി. പൂർണമായി വാക്സിനേഷൻ എടുത്ത 1,636 ആരോഗ്യ പ്രവർത്തകരിലാണ് പഠനം നടത്തിയത്. ഇതിൽ 30 ശതമാനം പേര്‍ക്കും ആറുമാസത്തിനുശേഷം പ്രതിരോധശേഷി കുറഞ്ഞതായി കണ്ടെത്തി. 

പ്രതിരോധശേഷി നഷ്ടപ്പെട്ടവരിൽ ഭൂരിഭാഗവും 40 വയസിനു മുകളിൽ പ്രായമുള്ളവരാണ്. ഇവർക്ക് പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങളുള്ളവരാണെന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും ഏകദേശം ആറ് ശതമാനം ആളുകൾക്ക് പ്രതിരോധശേഷി ഉണ്ടായിട്ടില്ല. ഇവരിൽ ഭൂരിഭാഗവും 40 വയസിനു മുകളിലുള്ളവരായിരുന്നുവെന്നും രോഗബാധയുള്ളവരായിരുന്നുവെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. 

ENGLISH SUMMARY:Covid immu­ni­ty is only six months in those who have been vac­ci­nat­ed; New study
YOU MAY ALSO LIKE THIS VIDEO

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.