26 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

August 30, 2024
August 8, 2024
July 20, 2024
June 14, 2024
May 18, 2024
May 12, 2024
May 6, 2024
March 13, 2024
March 12, 2024
March 4, 2024

കോവിഡ് അവസാനിച്ചിട്ടില്ല; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ

Janayugom Webdesk
June 30, 2022 9:14 pm

കോവിഡ് അവസാനിച്ചിട്ടില്ലെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 110 രാജ്യങ്ങളില്‍ കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും രോഗവ്യാപനത്തിനെതിരെ ജാഗ്രത പാലിക്കണമെന്നും ലോകാരോഗ്യ സംഘടനാ മേധാവി ടെഡ്രോസ് അഥാനോം ഗബ്രിയേസസ് വ്യക്തമാക്കി. മഹാമാരിയില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. പക്ഷേ അവസാനിച്ചിട്ടില്ല. വെെറസ് വ്യാപനം നിരീക്ഷിക്കുന്നതിനുള്ള ഞങ്ങളുടെ കഴിവ് ഭീഷണിയിലാണ്. ഒമിക്രോണ്‍ വ്യാപനം നിരീക്ഷിക്കാനും ഭാവിയിൽ ഉയർന്നുവരുന്ന വകഭേദങ്ങള്‍ വിശകലനം ചെയ്യാനും ബുദ്ധിമുട്ടാണെന്നും ഗബ്രിയേസസ് പറഞ്ഞു. 

ഒമിക്രോണിന്റെ ബിഎ.4, ബിഎ. 5 ഉപ വകഭേദങ്ങള്‍ നിരവധി രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്നുണ്ട്. ആഗോളതലത്തില്‍ 20 ശതമാനമാണ് കോവിഡ് കേസുകള്‍ ഉയര്‍ന്നത്. കുറഞ്ഞത് 70 ശതമാനത്തിനെങ്കിലും പ്രതിരോധ വാക്സിൻ നൽകിയിരിക്കണ​മെന്ന് എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഗബ്രിയേസസ് പറഞ്ഞു. കഴിഞ്ഞ 18 മാസത്തിനിടെ 1200 കോടിയോളം വാക്സിനുകൾ ആഗോള തലത്തിൽ വിതരണം ചെയ്തിട്ടുണ്ട്. 

അവികസിത രാജ്യങ്ങളിൽ ആരോഗ്യ പ്രവർത്തകരും പ്രായമായവരും ഉൾപ്പെടെ ദശലക്ഷക്കണക്കിന് ആളുകൾ വാക്സിൻ എടുത്തിട്ടില്ല. അതിനർത്ഥം വൈറസിന്റെ ഭാവി തരംഗങ്ങൾ അവരെ കൂടുതൽ ബാധിക്കുമെന്നാണ്. രോഗസാധ്യത കൂടുതലുള്ളവർ വാക്സിനുകൾ കൃത്യമായി സ്വീകരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Eng­lish Sum­ma­ry; Covid is not over; WHO with warning
You may also like this video

TOP NEWS

November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 26, 2024
November 25, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.