22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 19, 2024

മഹാരാഷ്ട്രയില്‍ കോവിഡ് വര്‍ധിക്കുന്നു: അടിയന്തിര യോഗം വിളിച്ചു ചേര്‍ത്തു

Janayugom Webdesk
മുംബൈ
December 24, 2023 9:09 pm

മഹാരാഷ്ട്രയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ മന്ത്രി സഞ്ജയ് ബൻസോഡ ആരോഗ്യവകുപ്പുമായി അടിയന്തിര യോഗം നടത്തി. സര്‍ക്കാര്‍ ആശുപത്രികളില്‍ അധിക ഉപകരണങ്ങളുടെ ലഭ്യത ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പിന് ബൻസോഡ നിര്‍ദേശം നല്കി. മുൻകരുതല്‍ നടപടിയായി ആശുപത്രികളില്‍ വെന്റിലേറ്ററുകള്‍ , ഓക്സിജൻ സിലിണ്ടറുകള്‍ , മരുന്നുകളുടെ അഭാവമുണ്ടെങ്കില്‍ ഉടൻ പരിഹരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ നിർമ്മാണം ഉടൻ പൂർത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യോഗത്തില്‍ കളക്ടര്‍ വര്‍ഷാ ഠാക്കൂര്‍ ഗുജ്, ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അൻമോല്‍ സാഗര്‍, പൊലീസ് സൂപ്രണ്ട് സോമയ് മുണ്ടെ , മുൻസിപ്പല്‍ കമ്മിഷണര്‍ ബാബാ സാഹേബ് മനോഹര്‍ എന്നിവരും പങ്കെടുത്തു. നേരത്തെ രോഗലക്ഷണങ്ങളുള്ള വ്യക്തികളെ പരിശോധിക്കാൻ ടെസ്റ്റിങ് കിറ്റുകൾ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ജില്ലാ ഹെൽത്ത് ഓഫിസർ ഡോ വഡ്ഗവെ യോഗത്തില്‍ പറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് പുതിയ കോവിഡ് കേസുകള്‍റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ടെസ്റ്റുകള്‍ ഏര്‍പ്പെടുത്തിയത്. രാജ്യത്ത് ഇതിനോടകം 3, 742 സജീവ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കില്‍ പറയുന്നു. 

Eng­lish Summary;Covid on the rise in Maha­rash­tra: Emer­gency meet­ing convened
You may also like this video

TOP NEWS

December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024
December 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.