കൊറോണ വൈറസ് വ്യാപനം അതിതീവ്രമെന്ന് ലോകാരോഗ്യ സംഘടനാ അധ്യക്ഷന്‍ ടെഡ്രോസ് അഥേനോം ഗബ്രിയോസിസ് ലോക നേതാക്കള്‍ക്ക് മുന്നറിയിപ്പ് നല്കി. ആഗോള തലത്തില്‍ ഒമിക്രോണ്‍ അതിവേഗം വ്യാപിക്കുന്നതിനൊപ്പം മാരകമായ പുതിയ കോവിഡ് വകഭേദങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവില്‍ പടരുന്ന ഒമിക്രോണ്‍ അപകട സാധ്യത കുറഞ്ഞതാണെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ ശരിയല്ലെന്നും ടെഡ്രോസ് അഥേനോം മുന്നറിയിപ്പ് നല്കി. ജനീവയിലെ ലോകാരോഗ്യ സംഘടനാ ആസ്ഥാനത്തു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. കഴിഞ്ഞ ആഴ്ചകളില്‍ ലോകത്തുടനീളം 18 ദശലക്ഷം പേര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചതായും ടെഡ്രോസ് അഥേനോം അറിയിച്ചു.
English Summary: covid outbreak intensifies: WHO warns
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.