22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 15, 2024
December 9, 2024
December 4, 2024
November 28, 2024
November 27, 2024
November 26, 2024
November 20, 2024
November 20, 2024
November 13, 2024
November 11, 2024

കോവിഡ് വ്യാപനം : ഡല്‍ഹിയില്‍ കര്‍ശന നിയന്ത്രണം

Janayugom Webdesk
ന്യൂ​ഡ​ൽ​ഹി
December 28, 2021 2:34 pm

കോവിഡ് വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനൊരുങ്ങുന്നു.
ഗ്രേഡഡ് റെസ്‌പോണ്‍സ് ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ അറിയിച്ചു.ഇതിന്റെ ഭാഗമായി ആവശ്യ സര്‍വീസുകള്‍ ഒ​ഴി​ക​യു​ള്ള എ​ല്ലാ​ത്തി​നും നി​യ​ന്ത്ര​ണം ഏര്‍പ്പെടുത്തും. ഇ‌​ട​വി‌​ട്ട ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ 10 മു​ത​ൽ രാ​ത്രി എ​ട്ടു വ​രെ മാ​ത്ര​മെ ക​ട​ക​ൾ തു​റ​ക്കു. ഒ​ട്ടോ റി​ക്ഷ​യി​ൽ ര​ണ്ടു പേ​രി​ൽ കൂ​ടു​ത​ൽ ആ​ളു​ക​ൾ​ക്ക് സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കി​ല്ല.വി​വാ​ഹ-​മ​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് 20 പേ​ർ​ക്ക് മാ​ത്ര​മെ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കു. സ്കൂ​ളു​ക​ൾ, കോ​ള​ജ്, സ്വി​മ്മിങ് പൂ​ൾ, ജിം, ​തീ​യ​റ്റ​ർ എ​ന്നി​വ അ​ട​ച്ചി​ടും. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ 50 ശ​ത​മാ​നം ജോ​ലി​ക്കാ​രെ മാ​ത്ര​മേ അനുവദിക്കു.

ഹോ​ട്ട​ലു​ക​ളി​ൽ 50 ശ​ത​മാ​നം ആ​ളു​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു. മെ‌​ട്രോ​യി​ലും 50 ശ​ത​മാ​നം യാ​ത്ര​ക്കാ​രെ മാത്രമേ പ്ര​വേ​ശി​പ്പി​ക്കു. എന്നാൽ നി​യ​ന്ത്ര​ണം എ​ന്നു ​മു​ത​ലാ​ണ് ന​ട​പ്പി​ലാ​ക്കു​ക​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യക്തതയില്ല.

ഡല്‍ഹിയില്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി കോവിഡ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനത്തിനു മുകളിലാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പലര്‍ക്കും നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ ഓക്‌സിജന്‍ ഉപയോഗമോ വെന്റിലേറ്ററിന്റെ ആവശ്യകതയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് കേജരിവാള്‍ അറിയിച്ചു.

eng­lish sum­ma­ry; covid restric­tions in delhi

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.