23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

October 2, 2024
May 2, 2024
February 24, 2024
February 20, 2024
December 22, 2023
December 10, 2023
August 31, 2023
August 12, 2023
August 4, 2023
July 1, 2023

മൃഗശാലയില്‍ കോവിഡ് പടരുന്നു: 15 മൃഗങ്ങളില്‍ രോഗബാധ കണ്ടെത്തി

Janayugom Webdesk
വാഷിംഗ്ടണ്‍
November 7, 2021 10:17 am

മൃഗശാലയിലെ 15 മൃഗങ്ങളില്‍ കോവിഡ് ബാധ സ്തിരീകരിച്ചു. കൊളറാഡോയിലെ ഡെന്‍വര്‍ മൃഗശാലയിലെ മൃഗങ്ങളിലാണ് രോഗബാധ കണ്ടെത്തിയത്. 3000 ത്തോളം മൃഗങ്ങളുള്ള മൃഗശാലയാണിത്. രണ്ട് കഴുതപ്പുലികള്‍, പതിനൊന്ന് സിംഹങ്ങള്‍, രണ്ട് കടുവകള്‍ എന്നിവയ്‌ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാഷണല്‍ വെറ്ററിനറി സര്‍വീസസ് ലബോറട്ടറികളുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌, സിംഹങ്ങള്‍ക്ക് അസുഖം വന്നതിനെത്തുടര്‍ന്ന് വിവിധ മൃഗങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചിരുന്നു . പരിശോധനയിലാണ് മറ്റ് മൃഗങ്ങളിലും രോഗം കണ്ടെത്തിയത്. ലോകത്ത് കൊറോണ സ്ഥിരീകരിച്ച ആദ്യത്തെ കഴുതപ്പുലികളാണ് ഡെന്‍വര്‍ മൃഗശാലയിലെ എന്‍ഗോസിയും കിബോ . അലസത, മൂക്കില്‍ നിന്ന് സ്രവങ്ങള്‍, ഇടയ്‌ക്കിടെയുള്ള ചുമ എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ മൃഗങ്ങളില്‍ കണ്ടതായി ജീവനക്കാര്‍ പറഞ്ഞു. വളരെയേറെ പ്രതിരോധശേഷിയുള്ള മൃഗങ്ങളാണ് കഴുതപ്പുലികള്‍.
രോഗം ബാധിച്ച കടുവകളും, സിംഹങ്ങളും രോഗത്തില്‍ നിന്ന് മുക്തരായി വരുന്നതായാണ് മൃഗശാല അധികൃതരുടെ ട്വീറ്റ്. 450 ഓളം വ്യത്യസ്ത മൃഗങ്ങളെ സംരക്ഷിക്കുന്ന മൃഗശാലയാണിത് .
അതേസമയം, വളര്‍ത്തുമൃഗങ്ങളില്‍ കൊറോണ വൈറസിന്റെ ആല്‍ഫ വേരിയന്റ് കേസുകള്‍ കണ്ടെത്തിയതായി അടുത്തിടെ നടത്തിയ പഠനം വെളിപ്പെടുത്തിയിരുന്നു.

Eng­lish Sum­ma­ry: Covid spreads at zoo: Infec­tion detect­ed in 15 animals

You may like this video also

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.