സ്‌പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡിലെ താരങ്ങളെ വിടാതെ പിന്തുടര്‍ന്ന് കോവിഡ്. ലൂക്ക മോഡ്രിച്ചിനും മാര്‍സെലെക്കും പിന്നാലെ ബെയ്‌ലിനും അസെൻസിയോക്കും കോവിഡ് സ്ഥിരീകരിച്ചു. ആൻഡ്രി ലുനിൻ, റൊഡ്രിഗോ എന്നിവരെ കൂടാതെ സഹ പരിശീലകനായ ഡേവിഡ് ആൻസെലോട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
കോവിഡ് ബാധിതരായ താരങ്ങള്‍ ഇപ്പോള്‍ ഐസോലെഷനിലാണ്. ഇവര്‍ക്ക് അടുത്ത ലീഗ് മത്സരം നഷ്ടമാകും.ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും കോവിഡ് വ്യാപനം ശക്തമാകുന്നു. ചെല്‍സിയിലെ സൂപ്പര്‍താരങ്ങളായ റൊമേലു ലുക്കാക്കു, തിമോ വെര്‍ണര്‍, ക്യാലം ഹെഡ്സണ്‍ ഒടോയ്, ബെൻ ചില്‍വെല്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.കഴിഞ്ഞ ആഴ്ച മാത്രം 42 കോവിഡ് കേസുകളാണ് പ്രീമിയര്‍ ലീഗില്‍ റിപ്പോര്‍ട്ട് ചെയ്യ്തത് ഇതിന്റെ അടിസ്ഥാനത്തില്‍ അഞ്ചോളം മത്സരങ്ങള്‍ മാറ്റിവച്ചു.
English summary; covid to Luka Modric and Marcelo
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.