കോവിഡ് ഭേദമായി 18 മാസം വരെ ചിലരുടെ ശ്വാസകോശത്തില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയതായി പഠനം. സാധാരണയയായി കോവിഡ് ബാധിച്ച് ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞാല്‍ ശ്വാസനാളത്തില്‍ വൈറസ് സാന്നിധ്യം കാണിക്കാറില്ല. ഫ്രഞ്ച് ഗവേഷണ സ്ഥാപനമായ ആള്‍ട്ടര്‍നേറ്റീവ് എനര്‍ജീസും ആറ്റോമിക് എനര്‍ജി കമ്മിഷനുമായി (സിഇഎ) സഹകരിച്ച് ശ്വാസകോശ കോശങ്ങളെക്കുറിച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. നേച്ചര്‍ ഇമ്മ്യൂണോളജി ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
രോഗപ്രതിരോധ ശേഷി കുറഞ്ഞവരുടെ ശ്വാസകോശത്തിലാണ് ഇത്തരത്തില്‍ കോവിഡ് വൈറസുകള്‍ ദീര്‍ഘകാലം അതിജീവിക്കുന്നതെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. അണുബാധയ്ക്ക് ശേഷം കുറച്ച് വൈറസുകള്‍ കണ്ടെത്താനാകാത്ത വിധത്തില്‍ ഒളിച്ചിരുന്ന് കോവിഡ് രോഗബാധയ്ക്ക് കാരണമാകുന്നതായും പഠനത്തില്‍ പറയുന്നു. ചില രോഗപ്രതിരോധ കോശങ്ങളില്‍ ഒളിഞ്ഞിരിക്കുന്നതും എപ്പോള്‍ വേണമെങ്കിലും വീണ്ടും സജീവമാകാവുന്നതുമായ എച്ച്‌ഐവിയുടെ അവസ്ഥ ഇതിന് സമാനമാണ്.
കോവിഡിന് കാരണമാകുന്ന സാര്‍സ് കോവ്2 വൈറസിന്റെ കാര്യത്തിലും ഇങ്ങനെ സംഭവിക്കാം ഗവേഷകര്‍ പറഞ്ഞു. രോഗം ബാധിച്ച് എട്ട് മുതല്‍ 18 മാസങ്ങള്‍ കഴിയുമ്പോള്‍ പിസിആര്‍ പരിശോധനകളില്‍പോലും കണ്ടെത്താന്‍ കഴിയാത്തതരത്തില്‍ വൈറസുകള്‍ ശ്വാസകോശത്തില്‍ ഒളിച്ചിരിക്കുകയാണെന്ന് പഠനത്തില്‍ കണ്ടെത്തിയതായി പഠനത്തിന് നേതൃത്വം നല്‍കിയ നിക്കോളാസ് ഹൗട്ട് പറഞ്ഞു.
English Summary:Covid viruses can survive in the lungs for up to two years
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.