27 April 2025, Sunday
KSFE Galaxy Chits Banner 2

Related news

April 26, 2025
April 24, 2025
April 21, 2025
April 20, 2025
April 20, 2025
April 19, 2025
April 18, 2025
April 16, 2025
April 15, 2025
April 15, 2025

കൗ ഹഗ് ഡേ അഡാനി വിഷയം മറയ്ക്കാനുള്ള ബിജെപി തന്ത്രം: എഐവൈഎഫ്

Janayugom Webdesk
തിരുവനന്തപുരം
February 10, 2023 12:36 pm

പ്രണയദിനത്തില്‍ കൗ ഹഗ് ഡേ ആയി ആചരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം അഡാനി വിഷയം മ­റയ്ക്കാനുള്ള ബിജെപി ഐടി സെ­ല്‍ നീക്കമാണെന്ന് എഐവൈഎഫ്. പാര്‍ലമെന്റി­ല്‍ അ­ഡാനി-മോഡി കൂട്ടുകെട്ട് ഉയര്‍ത്തി ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. എന്തുകൊണ്ടാണ് അഡാനിക്ക് എതിരെ കേസെടുക്കാത്തത് എന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മോഡി മറുപടി നല്കുന്നില്ല. 

സമൂഹമാധ്യമങ്ങളില്‍ പക്ഷെ ജനവികാരം ആളുന്നുണ്ട്. ഇത് മനസിലാക്കിയാണ് ബിജെപി പശു രാഷ്ട്രീയം വീണ്ടും എടുത്തിടുന്നത്. ഇത് തിരിച്ചറിഞ്ഞ്, പു­രോഗമന ജനാധിപത്യ സംഘടനകള്‍ അഡാനി വിഷയം കൂടുതല്‍ ശക്തമാക്കി ഉയര്‍ത്തേണ്ടതുണ്ടെന്ന് എഐവൈഎഫ് സം­സ്ഥാന പ്രസിഡന്റ് എന്‍ അരുണും സെക്രട്ടറി ടി ടി ജിസ്‌മോനും പ്രസ്താവനയില്‍ പറഞ്ഞു.

Eng­lish Sum­ma­ry: Cow Hug Dey Adani issue BJP strat­e­gy to cov­er up: AIYF

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.