
വിവാദമായ കൗ ഹഡ് ഡേ പിന്‍വലിച്ചു. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശത്തെ തുടര്‍ന്ന് ആണ് വിവാദ കൗ ഹഗ് ഡേ സര്‍ക്കുലര്‍ കേന്ദ്ര മൃഗ സംരക്ഷണ ബോർഡ് പിന്‍വലിച്ചത്. പ്രണയദിനത്തില്‍ പശുവിനെ കെട്ടിപ്പിടിച്ച് കൗ ഹഗ് ഡേ ആചരിക്കണമെന്നായിരുന്നു സര്‍ക്കുലര്‍. കൗ ഹഗ് ഡേ സര്‍ക്കുലറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി ട്രോളുകള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ സംസ്കാരത്തിന്റെ ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും അടിസ്ഥാനമാണ് പശുക്കൾ. പശുക്കളെ ആലിംഗനം ചെയ്യുന്നത് സമൂഹത്തിൽ സന്തോഷത്തിന് കാരണമാകുമെന്നായിരുന്നു വിവാദ സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്.
കൗ ഹഗ് ഡേ ആചരിക്കാനുള്ള നിർദേശത്തെ സ്വാഗതം ചെയ്തുകൊണ്ട് യുപി മൃഗസംരക്ഷ വകുപ്പ് മന്ത്രി ധരംപാൽ സിങ്ങും പ്രസ്താവന നടത്തിയിരുന്നു. പശുവിന്‍റെ ഗുണഗണങ്ങൾ വാഴ്ത്തി പറഞ്ഞ ധരംപാൽസിംഗ് ഒരുപടികൂടി കടന്ന് പശുവിനെ തൊടുന്നത് രക്ത സമ്മർദം കുറയ്ക്കുമെന്നും രോഗത്തെ അകറ്റുമെന്നുമാണ് പറഞ്ഞത്. എല്ലാവരോടും ഫെബ്രുവരി പതിനാല് വാലന്റൈൻ ദിനമായല്ല കൗ ഹഗ് ഡേ ആയാണ് ആചരിക്കേണ്ടതെന്നും മന്ത്രി ആഹ്വാനം ചെയ്തിരിക്കുകയാണ്. ബിജെപിയെയും സംഘപിരാവിറിനെയും പരിഹസിച്ചുകൊണ്ട് സമൂഹമാധ്യമങ്ങളിൽ ട്രോളുകളും നിറയുകയാണ്.
English Summary: Appeal To Celebrate February 14 As ‘Cow Hug Day’ Withdrawn
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.