21 December 2025, Sunday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

പശു സംരക്ഷകരുടെ അഴിഞ്ഞാട്ടം; ഹരിയാനയില്‍ ബിജെപിക്ക് തലവേദനയാകുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
September 1, 2024 5:04 pm

പശു സംരക്ഷകര്‍ ഹരിയാനയില്‍ നടത്തിയ കൊലപാതകം ബിജെപിയെ വെട്ടിലാക്കി. ഹരിയാനയില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് ബിഫ് കഴിച്ചെന്ന് ആരോപിച്ചുള്ള കൊലപാതകങ്ങള്‍ അരങ്ങേറിയത്. ബീഫ് കഴിച്ചുവെന്നും കൈവശം വെച്ചുവെന്നും ആരോപിച്ചുള്ള കൊലപാതകങ്ങൾ ഹരിയാനയിൽ തുടർക്കഥയാണ്. 

പ്രതികളെ സർക്കാർ സംരക്ഷിക്കുന്നുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമാകുന്നതിനിടെ അന്വേഷണ നടപടികൾ ദ്രുതഗതിയിലാക്കിയിരിക്കുകയാണ് നയാബ് സിംഗ് സൈനി സർക്കാർ. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ കേസ് നടപടികള്‍ പൂര്‍ത്തിയാക്കന്നതെന്ന ആക്ഷേപവും നിലവിലുണ്ട്. നാല് ദിവസത്തിനുള്ളിൽ കൊലപാതകത്തിന് പിന്നിലെ 7 പ്രതികളെ പൊലീസ് പിടികൂടി. അറസ്റ്റിലായ പ്രതികളിൽ നിന്ന് കൂടുതൽ പേരുകൾ ലഭിച്ചാൽ അവർക്കെതിരെയും നടപടി ഉണ്ടാകുമെന്നാണ് പൊലീസിന്റെ വിശദീകരണം.

ഈ മാസം 27നാണ് ഹരിയാനയിലെ ചർഖി ദാദ്രി ജില്ലയി നിന്നും തൊഴിലിന്റെ ഭാഗമായി എത്തിയ സാബിർ മാലികിനെ ബീഫ് കഴിച്ചെന്ന് ആരോപിച്ച് പശു സംരക്ഷകർ അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. മഹാരാഷ്ട്രയിൽ ബീഫ് കൈവശംവെച്ചു എന്ന് ആരോപിച്ചാണ് ട്രെയിൻ യാത്രക്കാരനായ വയോധികന് നേരെയുള്ള മർദനം.സംഭവത്തിൽ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംസ്ഥാനത്ത് നിരോധനമില്ലാത്ത പോത്തിറച്ചിയാണ് വയോധികന്റെ കൈവശം ഉണ്ടായിരുന്നതെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പ് ഒക്ടോബർ അഞ്ചിന് നടക്കും. നേരത്തെ ഒക്ടോബര്‍ ഒന്നിനായിരുന്നു തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിരുന്നത്. നിലവില്‍ ഇത് ഒക്ടോബര്‍ അഞ്ചാം തീയതിയിലേക്ക് മാറ്റിവെച്ചതായി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഫലം ഒക്ടോബര്‍ എട്ടിനായിക്കും പ്രഖ്യാപിക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.