17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

February 25, 2025
February 3, 2025
January 19, 2025
January 5, 2025
December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024

പശുവിന് മൂര്‍ഖനോട് സ്നേഹം; വൈറലായി വീഡിയോ..

Janayugom Webdesk
October 14, 2024 3:31 pm

ആരാണ് സ്നേഹം ആഗ്രഹിക്കാത്തത്. മനുഷ്യനോളം തന്നെ മൃഗങ്ങള്‍ക്കിടയിലും പരസ്പര സ്നേഹവും വിശ്വാസസവുമുണ്ട്. അത്തരത്തില്‍ അപൂര്‍വ്വമായ ഒരു വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. കൊടുംവിഷമുള്ള മൂര്‍ഖനെ പശു നക്കി തുടച്ച് തലോടുകയും മണപ്പിക്കുകയും ചെയ്യുന്ന വീഡിയോയാണ് കൗതുകമുണര്‍ത്തുന്നത്. പശുവിന്റെ തലോടല്‍ തുടരുമ്പോള്‍ വളരെ ശാന്തനായി നില്‍ക്കുന്ന മൂര്‍ഖനെയും കാണാന്‍ കഴിയും. പശുവിനെ മൂര്‍ഖന്‍ പാമ്പ് ആക്രമിക്കാന്‍ ശ്രമിക്കുന്നതുമില്ല.

കൊടുംവിഷമുള്ള പാമ്പുകളില്‍ നിന്നും സാധാരണ എല്ലാ ജീവികളും അകലം പാലിക്കാറാണ് പതിവ് എന്നാല്‍ ഇവിടെ ഇത് എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകാതെ നില്‍ക്കുകയാണ് കാഴ്ചക്കാര്‍.

വളരെ അപൂര്‍വമായ ഈ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതാരാണെന്ന് വ്യക്തമല്ല. എക്സിലൂടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്. ടിക്‌ടോക്കിലും സംഭവം വൈറലാണ്. പാമ്പിനുപോലും സ്നേഹം വേണമെന്ന അടിക്കുറിപ്പോടെയാണ് വീഡിയോ ഇട്ടിരിക്കുന്നത്. നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെയായി വന്നിരിക്കുന്നത്. 14 വയസുള്ള തന്റെ മകന്‍ സ്‌കൂളില്‍ പോകുമ്പോള്‍ കെട്ടിപ്പിടിച്ച് ഉമ്മ തരുന്നത് പോലെയെന്ന് ഒരാള്‍ കമന്റ് ചെയ്തപ്പോള്‍, മറ്റൊരാളുടെ കമന്റ്, സ്‌നേഹം പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഭാഷയാണെന്നും എല്ലാവരും അതിലൂടെയാണ് അഭിവൃദ്ധി നേടുന്നതെന്നുമാണ് കുറിച്ചിരിക്കുന്നത്. പശു അമ്മയാണെന്നും മൂഖന്‍ ശിവനാണെന്നും പറയുന്നവരുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.