21 December 2025, Sunday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025

ബിജെപി നേതാവിന് മുന്നിൽ തലകുമ്പിട്ട് തൊഴുത് കളക്ടർ ; സോഷ്യൽ മീഡിയയിൽ വീഡിയോ വൈറൽ

Janayugom Webdesk
ജയ്‌പൂർ
October 27, 2024 9:51 am

ബിജെപി നേതാവിന് മുന്നിൽ തലകുമ്പിട്ട് തൊഴുത് ജില്ലാ കളക്ടർ. സോഷ്യൽ മീഡിയയിൽ വിഡിയോ വൈറൽ ആകുന്നു. ബിജെപി നേതാവ് സതിഷ് പൂനിയയെയാണ് രാജസ്ഥാൻ ബാർമർ ജില്ലാ കളക്ടർ ടിന ഡാബയ തലകുമ്പിട്ട് തൊഴുന്നത് . ടിന ഏഴു സെക്കൻഡുകൾക്കുള്ളിൽ അഞ്ചുതവണയാണ് സതീഷിനുമുന്നിൽ തലകുമ്പിട്ടത്. തുടർന്ന്, ജില്ലയിൽ കലക്ടർ നടത്തുന്ന ശുചീകരണ പരിപാടിയെ സതീഷ് അഭിനന്ദിച്ചു. ആളുകളെ ഭീഷണിപ്പെടുത്തിയാണ് ശുചിത്വം പാലിക്കാൻ ആവശ്യപ്പെടുന്നതെങ്കിലും നിങ്ങൾ ചെയ്യുന്നത് നല്ല കാര്യമാണെന്നാണ് നേതാവ് പറഞ്ഞത്. ഇതിനോടും കൈകൂപ്പി നന്ദി പറഞ്ഞുകൊണ്ടാണ് ടിന പ്രതികരിച്ചത്.

 

എന്നാൽ ഒരു രാഷ്ട്രീയ നേതാവിനെ ഒന്നിലധികം തവണ അഭിവാദ്യം ചെയ്യേണ്ട ആവശ്യം ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്കുണ്ടോ എന്നു ചോദിച്ചു കൊണ്ടാണ് സമൂഹ മാധ്യമങ്ങളിൽ വിമർശനം ഉയർന്നത്. ‘എന്തിനാണ് ഈ പെൺകുട്ടി ഇത്രയേറെ തവണ രാഷ്ട്രീയ നേതാവിനെ വണങ്ങുന്നത്?’, ‘ഇത് ഒരു ഐഎഎസ് ഉദ്യോഗസ്ഥയ്ക്ക് ചേർന്ന പ്രവൃത്തിയല്ല’ തുടങ്ങി നിരവധി ‌പ്രതികരണങ്ങളാണ് വിഡിയോയ്ക്ക് താഴെ. ബാർമറിലെ ശുചീകരണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനിടെ ശുചിത്വമില്ലാത്തതിന്റെ പേരിൽ ടിന കടയുടമകളെ ശാസിക്കുന്നത് പലതവണ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. 2016ലെ രാജസ്ഥാൻ കേഡറിൽ നിന്നുള്ള ഉദ്യോഗസ്ഥയായ ടിന ദളിത് വിഭാഗത്തിൽ നിന്നുള്ള ആദ്യ ഐഎഎസ് ഒന്നാം റാങ്കുകാരിയാണ്.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.