19 December 2025, Friday

Related news

December 18, 2025
December 16, 2025
December 16, 2025
December 14, 2025
December 13, 2025
December 12, 2025
December 7, 2025
December 6, 2025
December 3, 2025
December 1, 2025

സിപിഐ 100-ാം വാര്‍ഷികം; ഡിസംബര്‍ 26ന് ഖമ്മത്ത് വന്‍ റാലിയോടെ സമാപനം

കിരണ്‍കുമാര്‍ ബൊമ്മഗാനി
ഹൈദരാബാദ്
October 10, 2025 9:52 pm

സിപിഐ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷങ്ങള്‍ക്ക് ഡിസംബര്‍ 26ന് തെലങ്കാനയിലെ ഖമ്മത്ത് ലക്ഷം പേരുടെ റാലിയോടെ സമാപനമാകും.
1925 ഡിസംബര്‍ 26ന് പാര്‍ട്ടി രൂപീകരണ സമ്മേളനം നടന്ന ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 26നായിരുന്നു ശതാബ്ദി ആഘോഷത്തിന് തുടക്കമായത്. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ ഒരു വർഷം നീണ്ടുനിന്ന ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഖമ്മത്ത് റാലിയും പൊതുസമ്മേളനവും സംഘടിപ്പിക്കുന്നതിനുള്ള സ്വാഗതസംഘം രൂപീകരിച്ചു.
‍ യോഗത്തില്‍ തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവ റാവു എംഎല്‍എ അധ്യക്ഷനായി. മുതിർന്ന നേതാവും കേന്ദ്ര കൺട്രോൾ കമ്മിഷൻ ചെയർമാനുമായ ഡോ. കെ. നാരായണ ഉദ്ഘാടനം ചെയ്തു. സെക്രട്ടേറിയറ്റ് അംഗം പല്ല വെങ്കട്ട് റെഡ്ഡി, സയ്യിദ് അസീസ് പാഷ, ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി കെ രാമകൃഷ്ണ, പുതുച്ചേരി സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലിം, ദേശീയ എക്സിക്യൂട്ടീവ് അംഗം ടി എം മൂർത്തി (തമിഴ്‌നാട്), പി നാഗേശ്വര റാവു, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ ടി ശ്രീനിവാസ് റാവു, ഇ ടി നരസിംഹ, എഐകെഎസ് ജനറൽ സെക്രട്ടറി റാവുള വെങ്കയ്യ, എ വനജ, തുടങ്ങിയവര്‍ സംസാരിച്ചു.
വാര്‍ഷിക സമാപനത്തിന്റെ ഭാഗമായി ജാഥകൾ, സാംസ്കാരിക പരിപാടികൾ, 100 വർഷ ചരിത്രം ഉള്‍ക്കൊള്ളിച്ച ഫോട്ടോ പ്രദർശനം എന്നിവയും സംഘടിപ്പിക്കും.

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.