
സിപിഐ 100-ാം വാര്‍ഷികം പ്രമാണിച്ച് ഛത്തീസ്ഗഢിലെ ജഗദല്‍പൂരില്‍ വന്‍ ബഹുജന റാലി. ചെങ്കോടിയേന്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ റാലിയില്‍ അണിചേര്‍ന്നു. രാജ്യത്തെ സാധാരണ ജനങ്ങളുടെ അവകാശം സംരക്ഷിക്കാനും ആദിവാസി ഗോത്രവിഭാഗം ജനങ്ങളോടൊപ്പം തോളോടുതോള്‍ ചേര്‍ന്ന് ബിജെപി സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തിനുമുള്ള ആഹ്വാനമായി റാലി മാറി. സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ കാടന്‍ നിയമങ്ങളാണ് ജനങ്ങള്‍ക്കുമേല്‍ പ്രയോഗിക്കുന്നത്. കുത്തക കമ്പനികള്‍ക്ക് വേണ്ടി വനഭൂമിയും കല്‍ക്കരിപ്പാടവും അടിയറവയ്ക്കുന്ന സമീപനമാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് യേഗാത്തെ അഭിസംബോധന ചെയ്തുകൊണ്ട് സിപിഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാര്‍ എംപി പറഞ്ഞു.
മാവോയിസ്റ്റുകളെ നേരിടാനെന്ന പേരില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന അതിക്രമത്തിന് സാധാരണക്കാരായ ആദിവാസി ജനങ്ങളാണ് ഇരകളാകുന്നത്. ജനാധിപത്യത്തിനായി പോരാടുന്നവരെ വെടിവച്ച് കൊല്ലുന്ന നയമാണ് ബിജെപി സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സമീപ വര്‍ഷങ്ങളില്‍ നടന്ന മാവോയിസ്റ്റ് വിരുദ്ധ വേട്ടകളില്‍ പലതും വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളായിരുന്നുവെന്ന ആരോപണം ശക്തമാണ്. കുത്തക കമ്പനികളുടെ ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്നവരെ മാവോയിസ്റ്റ് എന്ന് മുദ്രകുത്തി വകവരുത്തുകയാണ്.
മതപരിവര്‍ത്തനം നടത്തിയെന്ന പേരില്‍ മലയാളി കന്യാസ്ത്രീകള്‍ നേരിട്ട ദുരിതം വിവരിക്കാനകാത്തതാണ്. കേന്ദ്ര — സംസ്ഥാന സര്‍ക്കാരുടെ ജനദ്രോഹ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണമെന്നും സന്തോഷ് കുമാര്‍ ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി കെ ഷാജിയുള്‍പ്പെടെ മുതിര്‍ന്ന നേതാക്കള്‍ റാലിയെ അഭിസംബോധന ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.