19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 22, 2022
November 9, 2022
October 16, 2022
October 15, 2022
October 14, 2022
October 14, 2022
October 14, 2022
October 13, 2022
October 13, 2022
October 13, 2022

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസ്; ബഹുജന റാലിയോടെ ആരംഭിക്കും, പതാക ജാഥ ഇന്ന് ആന്ധ്രാപ്രദേശില്‍

Janayugom Webdesk
വിജയവാഡ
October 11, 2022 8:36 am

സിപിഐ 24-ാം പാര്‍ട്ടി കോണ്‍ഗ്രസിന് വെളളിയാഴ്ച വന്‍ റാലിയോടെ തുടക്കമാകും. ബിആര്‍പിഎസ് റോഡില്‍ നിന്നാണ് പ്രകടനം ആരംഭിക്കുക. സിങ് നഗറിലെ എം പി സ്റ്റേഡിയത്തില്‍ സജ്ജമാക്കിയ സി രാജേശ്വര്‍ റാവു നഗറില്‍ മൂന്നു മണിക്കാണ് പൊതുസമ്മേളനം. 15 ന് രാവിലെ കട്ര ഗഡ്ഡ പിച്ചയ്യ തെരുവിലെ ഗുരുദാസ് ദാസ് ഗുപ്ത നഗറില്‍ (എസ് എസ് കണ്‍വെന്‍ഷന്‍ സെന്റര്‍) പ്രതിനിധി സമ്മേളനം ആരംഭിക്കും. മുതിര്‍ന്ന നേതാവ് ആര്‍ നല്ലകണ്ണ് ദേശീയ പതാകയും മുന്‍ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡി പാര്‍ട്ടി പതാകയും ഉയര്‍ത്തും. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്യും. സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ(എംഎല്‍) ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ, ജി ദേവരാജന്‍ (ഫോര്‍വേഡ് ബ്ലോക്ക്) എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ അഭിവാദ്യപ്രസംഗം നടത്തും. ഉച്ച കഴിഞ്ഞ് കരട് രാഷ്ട്രീയ പ്രമേയം, രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട്, പ്രവര്‍ത്തന റിപ്പോര്‍ട്ട് എന്നിവ സമ്മേളനത്തിന് മുമ്പാകെ അവതരിപ്പിക്കും. 16,17 തീയതികളില്‍ പൊതു ചര്‍ച്ച, കമ്മിഷന്‍ ചര്‍ച്ച, കമ്മിഷന്‍ റിപ്പോര്‍ട്ട് അവതരണം എന്നിവ നടക്കും. 18ന് ദേശീയ കൗണ്‍സില്‍, സെക്രട്ടേറിയറ്റ്, ജനറല്‍ സെക്രട്ടറി തെരഞ്ഞെടുപ്പുകളോടെ പാര്‍ട്ടി കോണ്‍ഗ്രസിന് സമാപനമാകും.
പാര്‍ട്ടി കോണ്‍ഗ്രസിലേയ്ക്കുള്ള പതാകയുമായി കൊല്ലത്തു നിന്ന് പുറപ്പെട്ട ജാഥ തമിഴ്‌നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി. കൃഷ്ണഗിരി, വാണിയംപാടി, അംബുര്‍, ജോലാര്‍പെട്ടി, തിരുപ്പട്ടൂര്‍, വെല്ലൂര്‍ എന്നിവിടങ്ങളിലായിരുന്നു ഇന്നലത്തെ പര്യടനം. ഇന്ന് രാവിലെ ആന്ധ്രപ്രദേശിലേയ്ക്ക് പ്രവേശിക്കുന്ന പതാക ജാഥയ്ക്ക് ചിറ്റൂരിലാണ് ആദ്യ സ്വീകരണം. സ്വീകരണ യോഗങ്ങളില്‍ എഐവൈഎഫ് പ്രസിഡന്റ് സുഖ്ജിന്ദര്‍ മഹേശരി, ജനറല്‍ സെക്രട്ടറി ആര്‍ തിരുമലൈ, എഐഎസ്എഫ് ദേശീയ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ്, സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി എം വീരപാണ്ഡ്യന്‍, സിപിഐ വെല്ലൂര്‍ ജില്ലാ സെക്രട്ടറി ലത, രാമചന്ദ്രന്‍ എംഎല്‍എ തുടങ്ങിയവര്‍ സംസാരിച്ചു. 

Eng­lish Sum­ma­ry: CPI 24th Par­ty Con­gress; flag march today in Andhra Pradesh

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.