24 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 24, 2025
April 23, 2025
April 23, 2025
April 23, 2025
April 22, 2025
April 22, 2025
April 20, 2025
April 16, 2025
April 14, 2025

നിലം നികത്തി വിൽപ്പന നടത്താനുള്ള നീക്കത്തിനെതിരെ സി പി ഐ

Janayugom Webdesk
പറവൂർ
March 9, 2025 2:16 pm

ചിറ്റാറ്റുകര പഞ്ചായത്തിൽ പറവൂർ വില്ലേജിൽപ്പെട്ട താന്നിപ്പാടം, മംഗലത്ത് പാടത്ത് സർവ്വേ നമ്പർ 351ൽപ്പെട്ട ഏകദേശം ഒരു ഏക്കറോളം വരുന്ന നിലം നികത്തി വിൽപ്പന നടത്തുവാനുള്ള ഭൂമാഭിയനീക്കം തടയണമെന്ന് സി പി ഐ. ഇതുമായി ബന്ധപ്പെട്ട്
പ്രദേശവാസികളും എതിർപ്പുമായി രംഗത്തെത്തി. ഈ അടുത്ത കാലത്ത് കൈമാറ്റം ചെയ്ത് ഭൂമാഫിയയിൽപ്പെട്ടവർ വാങ്ങുകയും ഭൂമി തരം മാറ്റം നടത്താതെ സർക്കാർ ഖജനാവിന് ലക്ഷങ്ങളുടെ നഷ്ടം വരുത്തി നിലം നികത്തി ചെറിയ പ്ലോട്ടുകളാക്കി വിൽക്കുവാനുള്ള നടപടികൾ ആരംഭിച്ചതായാണ് പരാതി. ഒഴിവു ദിവസങ്ങൾ നോക്കി നടത്തിയ നടപടിക്കെതിരെ നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. ഈ ഭൂമിയുടെ കിഴക്ക് ഭാഗത്ത് കരുമാല്ലൂർ വില്ലേജ് പരിധിയിൽ വരുന്ന വയലുകളും, തണ്ണീർതടങ്ങളുമായി 40 ഏക്കറോളം വരുന്ന കൃഷി ഭൂമിയാണ്. 

ഈ സഥലത്തെ വെള്ളം പരന്നൊഴുകി ഈ ഭൂമിയിലൂടെയാണ് പെരിയാറിന്റെ കൈവഴിയായ പറവൂർ പുഴയിൽ പതിക്കുന്നത്. ഈ പ്രക്രിയകളെല്ലാം തടസ്സപ്പെടുത്തിയാണ് ഇവിടെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലം നികത്തുന്നതിന്റെ ഭാഗമായി ഏറെ നാളായി തെങ്ങ്, കമുങ്ങ് എന്നിവ വച്ചു പിടിപ്പിച്ച് നടത്തുന്ന നീക്കങ്ങൾ ശാശ്വതമായി തടയണമെന്ന് സി പി ഐ മാക്കനായി ബ്രാഞ്ച് സെക്രട്ടറി പി എൻ ഷിബു ജില്ലാ കളക്ടർക്കും, തഹസിൽദാർക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.