
മൂന്നു ദിവസങ്ങളിലായി നടക്കുന്ന സി പി ഐ അട്ടപ്പാടി മണ്ഡലസമ്മേളനത്തോടനുബന്ധിച്ച് പതാക, കൊടിമരം. ബാനർ ജാഥകളുടെ സംഗമവും എസ് എസ് എൽ സി, പ്ലസ് ടു എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ വിദ്യാർത്ഥികളെ ആദരിക്കുകയും ചെയ്തു. ഷോളയൂർ പഞ്ചായത്തിലെ കടമ്പാറ ഊരിൽനിന്നും മുൻ ബ്ലോക്ക് പഞ്ചായത്തംഗം പൊത്തകാടൻ മരുതന്റെ പേരിലുള്ള പതാക ജാഥ മണ്ഡലം സെക്രട്ടറി ഡി രവിയിൽ നിന്നും ജാഥ ക്യാപ്റ്റൻ വി ജയചന്ദ്രൻ ഏറ്റുവാങ്ങി സമ്മേളന നഗറിൽ എത്തിച്ചു.
അഗളി പഞ്ചായത്തിലെ കാരറയിൽ നിന്നും ബാലൻ നായരുടെ പേരിലുള്ള കൊടിമര ജാഥ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകനിൽ നിന്നും കെ ആർ രവീന്ദ്രദാസ് ഏറ്റുവാങ്ങി. കെ വി ഇബ്രാഹിം, കോയമൂപ്പൻ, പാടവയൽ അബ്ദുള്ള എന്നിവരുടെ പേരിലുള്ള ബാനർ ജില്ല അസി. സെക്രട്ടറി പൊറ്റശേരി മണികണ്ഠനിൽ നിന്നും ഏറ്റുവാങ്ങി പി ജി ബാബുവിന്റെ നേതൃത്വത്തിൽ സമ്മേളന നഗറിൽ എത്തിച്ചു. തുടര്‍ന്ന് അട്ടപ്പാടി ക്യാമ്പ് സെന്ററിൽ നടന്ന സാംസ്കാരിക സമ്മേളനം യുവ കലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഡി രവി അധ്യക്ഷതയും കെ ആർ രവീന്ദ്രദാസ് സ്വാഗതവും പറഞ്ഞു. ജില്ല അസി. സെക്രട്ടറി പൊറ്റശ്ശേരി മണികണ്ഠൻ, ജില്ല എക്സിക്യൂട്ടീവ് അംഗം സി രാധാകൃഷ്ണൻ, ജില്ല കൗൺസിൽ അംഗം എസ് സനോജ് , സി വി അനിൽകുമാർ, അരുൺ ഗാന്ധി, പി ജി ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകൻ, ജില്ല പഞ്ചായത്തംഗം പി സി നീതു തുടങ്ങിയവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.