10 February 2026, Tuesday

Related news

February 10, 2026
February 6, 2026
February 6, 2026
February 5, 2026
February 5, 2026
February 3, 2026
February 1, 2026
February 1, 2026
January 28, 2026
January 27, 2026

ബെഗുസരായിയില്‍ ഇന്ത്യ സഖ്യത്തില്‍ സിപിഐ സ്ഥാനാര്‍ത്ഥി

Janayugom Webdesk
പട്ന
March 21, 2024 11:03 pm

ബിഹാറിലെ ബെഗുസരായി ലോക്‌സഭാ മണ്ഡലത്തില്‍ ഇന്ത്യ സഖ്യത്തി­ല്‍ സിപിഐ മ­ത്സരിക്കും. സംസ്ഥാ­ന എക്സിക്യൂട്ടീവ് അംഗം അവ്ധേഷ് കുമാര്‍ റായ് ഇവിടെ സ്ഥാനാര്‍ത്ഥിയാകും. ബച്ച്‌വാരയില്‍ നിന്ന് നിയമസഭാംഗമായിരുന്നു അവ്ധേഷ്. 2020ല്‍ 464 വോട്ടുകള്‍ക്കാണ് അദ്ദേഹം ഇവിടെ പരാജയപ്പെട്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബെഗുസരായില്‍ മത്സരിച്ച സിപിഐ 2,69,976 വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തെത്തിയിരുന്നു. ഇവിടെ ആര്‍ജെഡി സ്ഥാനാര്‍ത്ഥിക്ക് 1,98,233 വോട്ടുകളും ലഭിച്ചു. ഇന്ത്യ സഖ്യത്തില്‍ മറ്റ് ചില സീറ്റുകളിലേക്കും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

Eng­lish Summary:CPI can­di­date in alliance with India in Begusarai
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.