
സിപിഐ രൂപീകരണത്തിന്റെ ശതാബ്ദി ആഘോഷ പരിപാടികൾ ഇന്ന് കോഴിക്കോട്ട് ആരംഭിക്കും. മുതലക്കുളത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ നടക്കുന്ന ശതാബ്ദി സംഗമം 26ന് പാർട്ടി ദേശീയ സെക്രട്ടറി അമർജിത് കൗർ ഉദ്ഘാടനം ചെയ്യും. ഇന്ന് രാവിലെ 9.30 ന് പ്രഭാത് പുസ്തകോത്സവം സംസ്ഥാന അസിസ്റ്റന്റ സെക്രട്ടറി പി പി സുനീർ എംപി ഉദ്ഘാടനം ചെയ്യും. വൈകിട്ട് അഞ്ചിന് ദേശീയ സെക്രട്ടേറിയറ്റ് അംഗം കെ പ്രകാശ് ബാബു ചരിത്ര പ്രദർശനം ഉദ്ഘാടനം ചെയ്യും. 21ന് വൈകിട്ട് അഞ്ചിന് നടക്കുന്ന ജനാധിപത്യവും സ്ത്രീകളും എന്ന സെമിനാർ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി വസന്തം ഉദ്ഘാടനം ചെയ്യും.
22ന് സ്വാതന്ത്ര്യ സമരവും വിദ്യാർത്ഥി — യുവജന പോരാട്ടങ്ങളും എന്ന സെമിനാർ എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ബിബിൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. 23ന് വൈകിട്ട് 3.30ന് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ ഭാഗമായി പ്രതിരോധ കാവ്യസായാഹ്നം നടക്കും. വൈകിട്ട് അഞ്ചിന് പരിസ്ഥിതിയുടെ രാഷ്ട്രീയം എന്ന സെമിനാർ പ്രൊഫ. കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യും. 24ന് വൈകിട്ട് അഞ്ചിന് കെപിഎസിയുടെ 75 വർഷങ്ങളെക്കുറിച്ചുള്ള പരിപാടി കവി പി കെ ഗോപി ഉദ്ഘാടനം ചെയ്യും. തുടർന്ന് കെപിഎസിയുടെ ഉമ്മാച്ചു നാടകം അരങ്ങേറും. 25ന് വൈകിട്ട് അഞ്ചിന് സ്വാതന്ത്ര്യ സമരവും കമ്മ്യൂണിസ്റ്റ് പാർട്ടിയും എന്ന സെമിനാർ സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സത്യൻ മൊകേരി ഉദ്ഘാടനം ചെയ്യും. 26ന് വൈകിട്ട് നാലിന് ശതാബ്ദി സംഗമത്തില്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, ദേശീയ സെക്രട്ടേറിയറ്റ് അംഗം പി സന്തോഷ് കുമാർ എംപി, പി പി സുനീർ എംപി, മന്ത്രി കെ രാജൻ, പി വസന്തം തുടങ്ങിയവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.