5 March 2026, Thursday

സിപിഐ അപലപിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 5, 2026 10:34 pm

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാനിയൻ കപ്പൽ ഐആര്‍ഐഎസ് ദേനയ്ക്കെതിരെ യുഎസ് നടത്തിയ ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി സിപിഐ.
അന്താരാഷ്ട്ര സമുദ്രമേഖലയിലെ ആക്രമണം യുദ്ധം ഗുരുതരവും അപകടകരവുമായ രീതിയിലേക്ക് മാറിയതിനെ സൂചിപ്പിക്കുന്നു. ഇന്ത്യൻ മഹാസമുദ്ര മേഖലയെ സൈനിക ഏറ്റുമുട്ടലിന്റെയും യുദ്ധത്തിന്റെയും വേദിയാക്കി മാറ്റാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തത്വാധിഷ്ഠിതവും സ്വതന്ത്രവുമായ നിലപാട് സ്വീകരിക്കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. 

പശ്ചിമേഷ്യന്‍ യുദ്ധത്തിൽ നമ്മുടെ രാജ്യത്തെ പങ്കാളിയാക്കുന്ന തരത്തിൽ അമേരിക്കൻ നാവികസേനയോ മറ്റേതെങ്കിലും വിദേശ സൈനിക ശക്തിയോ ഇന്ത്യയുടെ തുറമുഖങ്ങളോ ചരക്കുനീക്ക സൗകര്യങ്ങളോ ഉപയോഗിക്കാൻ അനുവദിക്കരുത്. അങ്ങനെ ചെയ്യുന്നത് ഇന്ത്യ ദീര്‍ഘകാലമായി പിന്തുടരുന്ന തന്ത്രപരമായ സ്വയംഭരണം, ചേരിചേരാനയം, സമാധാനപരമായ സഹവർത്തിത്വം എന്നിവയില്‍ നിന്നുള്ള പിന്മാറ്റമായിരിക്കുമെന്നും സിപിഐ ചൂണ്ടിക്കാട്ടി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.