സിപിഐ ചേർത്തല മണ്ഡലം ലീഡേഴ്സ് ക്യാമ്പ് ചേർത്തല എൻ എസ് എസ് കരയോഗം ഹാളിൽ നടക്കും. 30ന് രാവിലെ 10ന് ദേശീയ സെക്രട്ടറിയേറ്റ് ബിനോയ് വിശ്വം എം പി ഉദ്ഘാടനം ചെയ്യും. മന്ത്രി പി പ്രസാദ്, എ ഷാജഹാൻ, എസ് സോളമൻ എന്നിവർ ക്ലാസ്സുകളെടുക്കും. ടി ടി ജിസ്മോൻ, ദീപ്തി അജയകുമാർ, എൻ എസ് ശിവപ്രസാദ്, എം സി സിദ്ധാർത്ഥൻ എന്നിവർ സംസാരിക്കും.
ചേർത്തല തെക്ക് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് മായിത്തറ ആൻസ് കോൺഫ്രൻസ് ഹാളിൽ നടക്കും. 30ന് 10 മണിക്ക് കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും. പി വി സത്യനേശൻ, വി മോഹൻദാസ്, എൻ ശ്രീകുമാർ എന്നിവർ ക്ലാസ്സെടുക്കും. എം കെ ഉത്തമൻ, ആർ സുരേഷ്, കെ ബി ബിമൽ റോയി എന്നിവർ സംസാരിക്കും.
അരൂർ ഈസ്റ്റ് മണ്ഡലം ലീഡേഴ്സ് ക്യാമ്പ് പൂച്ചാക്കൽ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. 30 ന് രാവിലെ 10 മണിക്ക് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം രാജാജി മാത്യു തോമസ് ഉദ്ഘാടനം ചെയ്യും. ടി ജെ ആഞ്ചലോസ്, ടി ടി ജിസ്മോൻ, ഡി സുരേഷ് ബാബു എന്നിവർ ക്ലാസ്സെടുക്കും. ബിനോയ് വിശ്വം എം പി, എം കെ ഉത്തമൻ എന്നിവർ സംസാരിക്കും.
English Summary: CPI Constituency Leaders Camp
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.