
ജൂലൈ 23, 24, 25 തിയ്യതികളിൽ നാദാപുരത്ത് വച്ച് നടക്കുന്ന സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള വിദ്യാർത്ഥി സംഗമം ജൂലൈ ആറിന് രാവിലെ കൊയിലാണ്ടിയിൽ വച്ച് നടക്കും. വിദ്യാർത്ഥി സംഗമത്തിന്റെ വിജയകരമായ നടത്തിപ്പിന് സംഘാടകസമിതി രൂപീകരിച്ചു. സ്വാഗത സംഘം രൂപീകരണ യോഗം പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് അംഗം ആർ സത്യൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ഇ കെ അജിത്ത് അധ്യക്ഷനായിരുന്നു. പാർട്ടി ജില്ല അസിസ്റ്റന്റ് സെക്രട്ടറി പി ഗവാസ്, സിപിഐ മണ്ഡലം സെക്രട്ടറി അഡ്വ. എസ് സുനിൽ മോഹൻ, എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബി ദർശിത്ത്, എഐഎസ്എഫ് ജില്ലാ സെക്രട്ടറി വൈശാഖ് കല്ലാച്ചി എന്നിവർ സംസാരിച്ചു. ഭാരവാഹികളായി അഡ്വ. എസ് സുനിൽ മോഹൻ (കൺവീനർ), ഇ കെ അജിത്ത് (ചെയർമാൻ), കെ എസ് രമേശ് ചന്ദ്ര (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.