സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയുടെ നേതൃത്വത്തിലുള്ള സംഘം വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (സിപിവി) നേതാക്കളും സര്‍ക്കാര്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സിപിവി എക്സിക്യൂട്ടീവ് സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ ലൗങ് കൗങ് അടക്കമുള്ള നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളിലെയും രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക സാഹചര്യങ്ങളും സാര്‍വദേശീയ വിഷയങ്ങളും ചര്‍ച്ചയായി.
ഡി രാജയ്ക്ക് പുറമേ ദേശീയ സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, ദേശീയ എക്സിക്യൂട്ടീവ് അംഗം ചഢ വെങ്കിട്ട റെഡ്ഡി, എൻഎഫ്ഐഡബ്ല്യു തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എം കണ്ണകി, സി കെ ആശ എംഎല്‍എ എന്നിവരാണ് സിപിഐ സംഘത്തിലുള്ളത്. 31വരെ സംഘം വിയറ്റ്നാമിലുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.