18 February 2026, Wednesday

സിപിഐ നേതാവ് പി രാജു അന്തരിച്ചു; സംസ്‌ക്കാരം നാളെ

Janayugom Webdesk
കൊച്ചി
February 27, 2025 7:58 am

സി പി ഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും മുൻ എംഎൽഎയുമായ പി രാജു അന്തരിച്ചു. 73 വയസായിരുന്നു . ഇന്ന് പുലർച്ചേ 6 .40 ഓടെ പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം . രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു . ഇന്ന് ആശുപത്രി മോർച്ചറിയിൽ സൂക്ഷിക്കുന്ന മൃതദേഹം നാളെ രാവിലെ 8 മണിയോടെ പറവൂരിലേക്ക് കൊണ്ടു പോകും .തുടർന്ന് 9 മുതൽ 11 വരെ പറവൂർ മുനിസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനത്തിന് വെക്കും .പിന്നെ കെടാമംഗലം കുടിയാകുളങ്ങര എം എൽ എ പടിയിലെ വസതിയിലേക്ക് കൊണ്ടു പോകും .വൈകിട്ട് നാലിന് വീട്ടുവളപ്പിൽ സംസ്കാരം നടത്തും. എ ഐ എസ് എഫിലൂടെ പൊതു രംഗത്ത് എത്തിയ രാജു എ ഐ വൈ എഫ് ജില്ലാ പ്രസിഡന്റായും സംസ്ഥാന സഹ ഭാരവാഹിയായും പ്രവർത്തിച്ചു. 1991 ‚1996 വർഷങ്ങളിൽ പറവൂരിൽ എം എൽ എ ആയിരുന്നു. രണ്ടു തവണ സി പി ഐ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചു. ജനയുഗം കൊച്ചി യൂണിറ്റ് മാനേജർ ആയി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റാണ്. വിവിധ ട്രേഡ് യൂണിയനുകളുടെ ഭാരവാഹിയുമാണ്. ഭാര്യ: ലതികമകൾ : സിന്ധു കരുനാഗപ്പള്ളി എസ് വി എച്ച് എസ് സ്കൂളിൽ അധ്യാപികയാണ്. മരുമകൻ : ഡോ ജയ കൃഷ്ണൻ ‚കരുനാഗപ്പള്ളിയിൽ സ്വകാര്യ ക്ലീനിക്കിൽ ഡോക്ടർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.