19 February 2026, Thursday

അരവിന്ദ് കെജ്‌രിവാളിന്റെ  കുടുംബത്തെ സിപിഐ  നേതാക്കള്‍ സന്ദര്‍ശിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
March 23, 2024 7:20 pm
ഇഡി അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കുടുംബത്തെ സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ നാരായണ, രാമകൃഷ്ണ പാണ്ഡ, ഡല്‍ഹി സംസ്ഥാന സെക്രട്ടറി ദിനേഷ് ചന്ദ്ര വാഷ്ണെ എന്നിവര്‍ സന്ദര്‍ശിച്ചു.
കെജ്‌രിവാളിന്റെ ഭാര്യ സുനിത, മകള്‍ ഹര്‍ഷിത എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ നേതാക്കള്‍ നീതിക്കുവേണ്ടിയുള്ള കുടുംബത്തിന്റെ പോരാട്ടത്തില്‍ ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നല്‍കി. ഇഡി, സിബിഐ പോലുള്ള കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുന്ന ബിജെപി രാഷ്ട്രീയത്തിന്റെ ഇരയാണ് അരവിന്ദ് കെജ്‌രിവാൾ. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്ക് വേണ്ടി പ്രതിപക്ഷത്തെ നിശബ്ദരാക്കാനുള്ള ഈ ശ്രമങ്ങൾ ജനങ്ങള്‍ പരാജയപ്പെടുത്തുമെന്ന് നേതാക്കള്‍ പറഞ്ഞു.
Eng­lish Sum­ma­ry: CPI lead­ers meets Arvind Kejri­wal’s fam­i­ly at his residence
You may also like this video
Kerala State - Students Savings Scheme

TOP NEWS

February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026
February 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.