7 March 2026, Saturday

Related news

February 25, 2026
February 25, 2026
February 24, 2026
February 22, 2026
February 16, 2026
February 10, 2026
February 6, 2026
February 5, 2026
February 3, 2026
February 3, 2026

സിപിഐ (എം) പ്രവർത്തകനായ അശോകന്‍ വധക്കേസ്: ആർ എസ് എസ് പ്രവർത്തകരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം

Janayugom Webdesk
തിരുവനന്തപുരം
January 15, 2025 4:27 pm

സിപിഐ (എം) പ്രവർത്തകനായ അശോകന്‍ വധക്കേസിൽ ആർ എസ് എസ് പ്രവർത്തകരായ അഞ്ച് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ. 1 മുതല്‍ 5 വരെയുള്ള പ്രതികള്‍ക്കാണ് ഇരട്ട ജീവപര്യന്തവും 50,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചത്.7, 10,12 പ്രതികള്‍ക്ക് ജീവപര്യന്തവും 50,000 പിഴയും. കേസിലെ 8 പ്രതികളും ആര്‍എസ്എസ് പ്രവര്‍ത്തകരാണ്. 

ശംഭു, ശ്രീജിത്ത്, ഹരികുമാര്‍, ചന്ദ്രമോഹന്‍, സന്തോഷ്, അഭിഷേക്, പ്രശാന്ത്, സജീവ് എന്നിവരാണ് പ്രതികള്‍. നേരത്തെ, കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിട്ടിരുന്നു. 2013ലാണ് സിപിഐ(എം) പ്രവര്‍ത്തകനായ അശോകനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി വെട്ടിക്കൊന്നത്. നീണ്ട 9 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി വരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.