21 December 2024, Saturday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 19, 2024
December 19, 2024
December 17, 2024
December 13, 2024
December 10, 2024
December 10, 2024
December 10, 2024
December 10, 2024

സിപിഐ മലപ്പുറം ജില്ലാ അസിസ്ന്റ് സെക്രട്ടറി കെ ബാബുരാജ് അന്തരിച്ചു

Janayugom Webdesk
May 6, 2023 8:31 pm

മലപ്പുറം: സിപിഐ മലപ്പുറം ജില്ലാ കൗണ്‍സില്‍ അസിസ്ന്റ് സെക്രട്ടറി കെ ബാബുരാജ് (47)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചയ്ക്ക് ശേഷം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മഞ്ചേരി കോവിലകം കുണ്ടിലാണ് തമാസം. പിതാവ് ശങ്കരന്‍ കുട്ടിനായര്‍ (വഴിക്കട്) മാതാവ് കൊക്കയില്‍ വസന്തകുമാരി. ഭാര്യ രജനി. മക്കള്‍: അഭിനന്ദ, അനുമഹരി എല്‍ഡിഎഫ് മലപ്പുറം ജില്ലാകമ്മിറ്റി അംഗമാണ്.

എഐവൈഎഫ് സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഐഐഎസ്എഫ്. എഐവൈഎഫ് സംഘടനകളുടെ മലപ്പുറം ജില്ലാസെക്രട്ടറിയായിരുന്നു. യുവകലാസാഹിതി സംസ്ഥാന എക്‌സിക്യൂട്ടിവ് അംഗം,മലപ്പുറം ജില്ലാകമ്മിറ്റി ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിക്കുന്നു. കഴിഞ്ഞ എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഭക്ഷ്യ സിവില്‍ സപ്ലെസ് മന്ത്രി പി തിലോത്തമന്റെ അഡീഷണല്‍ പിഎ യായിരുന്നു. ഏറെക്കാലം തമിഴ്‌നാട്ടില്‍ സിപിഐ പ്രവര്‍ത്തകനായിരുന്നു. എഐ വൈഎഫ് തമിഴ്‌നാട് സംസ്ഥാന ജോയിന്റ് സെക്രട്ടറിയായിരുന്നു. സിപിഐ കൊയമ്പത്തൂര്‍ ജില്ലാ എക്‌സിക്യൂട്ടിവ് അംഗമാവും എ ഐ വൈ എഫ് കൊയമ്പത്തൂര്‍ ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സി പിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീര്‍, സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജന്‍, സി പി ഐ മലപ്പുറം ജില്ലാസെക്രട്ടറി പി കെ കൃഷ്ണദാസ് എന്നിവര്‍ വസതിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. മൃതദേഹം ഇന്ന് രാവിലെ എട്ടുമുതല്‍ പത്തുവരെ സിപിഐ മലപ്പുറം ജില്ലാകൗണ്‍സില്‍ ഓഫീസില്‍ പൊതുദര്‍ശനത്തിനുവക്കും. തുടര്‍ന്ന് സ്വവസതിയിലെത്തിച്ച ശേഷം 11 മണിയോടെ ഷൊര്‍ണ്ണൂര്‍ ഐവര്‍മഠത്തിലേക്ക് കൊണ്ടുപോകും.
eng­lish summary;CPI Malap­pu­ram Dis­trict Assis­tant Sec­re­tary K Babu­raj passed away
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.