മൂന്നുദിവസമായി നടന്നുവന്ന സിപിഐ ദേശീയ കൗൺസിൽ സമാപിച്ചു. വരാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിൽ മതേതര ജനാധിപത്യ ശക്തികളുടെ വിജയത്തിനായി യോജിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പരമാവധി ഐക്യത്തോടെ ഇന്ത്യ സഖ്യത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനും ഇടതു മതേതര പ്രാതിനിധ്യം വർധിപ്പിക്കുന്നതിനും മുൻകൈയെടുക്കണമെന്ന് യോഗം ആഹ്വാനം ചെയ്തു. ഓരോ സംസ്ഥാനങ്ങളിലും മത്സരിക്കേണ്ട സീറ്റുകളെ സംബന്ധിച്ച് യോഗം ചര്‍ച്ച ചെയ്തു.
പ്രകടന പത്രികയ്ക്ക് രൂപം നല്‍കുന്നതിന് കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ അമര്‍ജീത് കൗര്‍, ബാലചന്ദ്ര കാംഗോ, നാഗേന്ദ്ര നാഥ് ഓഝ, എക്സിക്യൂട്ടീവ് അംഗങ്ങളായ ആനി രാജ, പി സന്തോഷ് കുമാര്‍ എംപി എന്നിവരടങ്ങിയ സമിതിക്ക് രൂപം നല്‍കി. ജനറൽ സെക്രട്ടറി ഡി രാജ അവതരിപ്പിച്ച രാഷ്ട്രീയ റിപ്പോർട്ട് യോഗം അംഗീകരിച്ചു. കേരളത്തിൽ നിന്നും പി വസന്തം ചർച്ചയിൽ പങ്കെടുത്തു. കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, തെലങ്കാന സംസ്ഥാന സെക്രട്ടറി കെ സാംബശിവറാവു, നിഷ സിദ്ധു എന്നിവരടങ്ങിയ പ്രസീഡിയമാണ് യോഗം നിയന്ത്രിച്ചത്.
English Summary: CPI National Council concluded
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.