
സിപിഐ 25-ാമത് പാർട്ടി കോൺഗ്രസ് സമാപനത്തിലേക്ക്. 125 അംഗ ദേശീയ കൗൺസിലിനെ തെരഞ്ഞെടുത്തു. 11 അംഗ കണ്ട്രോൾ കമ്മീഷനെയും 11 അംഗ സെക്രട്ടേറിയറ്റിനെയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്. കേരളത്തിൽനിന്ന് 12 പേരാണ് ദേശീയ കൗണ്‍സിലിലുള്ളത്. 31 അംഗ കേന്ദ്ര എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തിട്ടുണ്ട്. ബിനോയി വിശ്വം, കെപി രാജേന്ദ്രൻ, പി പി സുനീർ, കെ രാജൻ, പി പ്രസാദ്, ചിഞ്ചുറാണി, ചിറ്റയം ഗോപകുമാർ, ജി ആർ അനിൽ, രാജാജി മാത്യു, പി വസന്തം, ഗോവിന്ദൻ വള്ളിക്കാപ്പിൽ, ടി ജെ ആഞ്ചലോസ്, ടി ടി ജിസ്‌മോൻ (കാൻഡിഡേറ്റ് അംഗം ) എന്നിവരെയാണ് കേരളത്തിൽ നിന്ന് ദേശീയ കൗൺസിലിലേക്ക് തെരഞ്ഞെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.