
കരട് രാഷ്ട്രീയ പ്രമേയ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി സിപിഐ ദേശീയ കൗണ്‍സില്‍ യോഗം സമാപിച്ചു. മൂന്നു ദിവസങ്ങളിലായി ചേര്‍ന്ന ദേശീയ എക്സിക്യൂട്ടീവ് യോഗവും ദേശീയ കൗണ്‍സില്‍ യോഗവും ഇന്നാണ് സമാപിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയമാണ് ദേശീയ കൗണ്‍സില്‍ യോഗം മുഖ്യമായി ചര്‍ച്ച ചെയ്തത്. രാഷ്ട്രീയ പ്രമേയ ചര്‍ച്ചകളില്‍ കേരളത്തില്‍ നിന്നുള്ള പ്രതിനിധികള്‍ ശക്തമായ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ചു. ആദ്യ ദിനത്തില്‍ രാജാജി മാത്യു തോമസ് നിരവധി നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. തുടര്‍ചര്‍ച്ചകളില്‍ ഈ നിര്‍ദേശങ്ങള്‍ ജനറല്‍ സെക്രട്ടറി ഡി രാജ പരാമര്‍ശിക്കുകയും ചെയ്തു. ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രമേയത്തിനും ദേശീയ കൗണ്‍സില്‍ അംഗീകാരം നല്‍കി.
ബികെഎംയുവിന്റെ നേതൃത്തില്‍ വിജേന്ദ്ര സിങ് നിര്‍മ്മല്‍, അനില്‍ രാജിംവാലെ എന്നിവര്‍ സംയുക്തമായി രചിച്ച രാജ്യത്തെ കര്‍ഷക തൊഴിലാളി മുന്നേറ്റങ്ങള്‍ പരാമര്‍ശിക്കുന്ന, പീപ്പിള്‍സ് പബ്ലിഷിങ് ഹൗസ് പുറത്തിറക്കിയ ഹിസ്റ്റോറിക്കല്‍ ഫീച്ചേഴ്‌സ് ഓഫ് അഗ്രികള്‍ച്ചറല്‍ മൂവ്‌മെന്റ് ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിന്റെ പ്രകാശനം ഡി രാജ നിര്‍വഹിച്ചു. കേരളത്തില്‍ നിന്ന് ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, കെ പ്രകാശ് ബാബു, പി സന്തോഷ് കുമാര്‍, കെ പി രാജേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗങ്ങളായ പി പി സുനീര്‍, സത്യന്‍ മൊകേരി, ജെ ചിഞ്ചു റാണി, പി പ്രസാദ്, ജി ആര്‍ അനില്‍, രാജാജി മാത്യു തോമസ്, പി വസന്തം എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.