
സിപിഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായി സമര, രക്തസാക്ഷി കേന്ദ്രങ്ങളിൽ നിന്നും പ്രചാരണ ജാഥകൾക്ക് ഉജ്ജ്വല തുടക്കം.
സെപ്റ്റംബര്‍ 21 മുതല്‍ 25 വരെ ചണ്ഡിഗഢിൽ ആണ് സിപിഐ 25-ാം പാര്‍ട്ടി കോൺഗ്രസ്. ഭഗത് സിങ്, രാജ്ഗുരു, സുഖ്ദേവ് എന്നിവരുടെ രക്തസാക്ഷിത്വ മണ്ഡപം, ഗദ്ദർ പാർട്ടി സ്ഥാപക പ്രസിഡന്റ് ബാബ സോഹൻ സിങ്ങിന്റെ ജന്മനാടായ ഭക്ന, ഹുസൈനിവാല, ഷഹീദ് ഉദ്ധം സിങ്ങിന്റെ ജന്മസ്ഥലമായ സുനാം എന്നിവിടങ്ങളിൽ നിന്നാണ് ജാഥകൾ ആരംഭിച്ചത്.
ഭക്നയില്‍ സിപിഐ സംസ്ഥാന സെക്രട്ടറിയും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ബന്ത് സിങ് ബ്രാർ ഉദ്ഘാടനം ചെയ്തു. ദേശീയ കൗൺസിൽ അംഗം പാർത്ഥിപാൽ സിങ് മാരിമേഘ അധ്യക്ഷനായി. മുതിര്‍ന്ന നേതാവ് ഹർഭജൻ സിങ് പതാക കൈമാറി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ദേവി കുമാരി, മഹിളാ സഭ സംസ്ഥാന പ്രസിഡന്റ് രജീന്ദർ പാൽ കൗർ, സിപിഐ തരൺ ജില്ലാ സെക്രട്ടറി ദേവീന്ദർ സോഹൽ, അമൃത്സർ ജില്ലാ റൂറൽ സെക്രട്ടറി ലഖ്ബീർ സിങ് നിസാംപൂർ, സുഖ്‌ചെയിൻ സിങ്, ബൽവീന്ദർ സിങ് ദുധാല, ബൽക്കാർ സിങ് വാൽതോഹ, ബൽക്കാർ സിങ് ദുധാല, രൂപീന്ദർ കൗർ മാരിമേഘ തുടങ്ങിയവര്‍ സംസാരിച്ചു. തരണ്‍, അമൃത്സര്‍, ഗുരുദാസ്പൂര്‍, പത്താന്‍കോട്ട്, ഹോശിപ്പൂര്‍, ജലന്ധര്‍, കപൂര്‍ത്തല, നവന്‍ ഷഹര്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തുന്ന ജാഥകള്‍ 29ന് സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.