13 January 2026, Tuesday

Related news

January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 29, 2025
December 27, 2025
December 26, 2025
December 26, 2025

സിപിഐ പ്രതിഷേധം 13ന്

Janayugom Webdesk
ന്യൂഡൽഹി
February 6, 2023 11:25 pm

അഡാനി ഗ്രൂപ്പിന്റെ വഴിവിട്ട പ്രവർത്തനങ്ങൾ സംയുക്ത പാർലമെന്ററി സമിതി അന്വേഷിക്കണമെന്നും കേന്ദ്ര ബജറ്റിലെ ജനവിരുദ്ധ നിർദേശങ്ങൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ട് 13 ന് സിപിഐ പ്രതിഷേധം സംഘടിപ്പിക്കും. വിവിധ കേന്ദ്രങ്ങൾക്കൊപ്പം എൽഐസി, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നിവയ്ക്ക് മുന്നിലും പ്രകടനങ്ങളും ധര്‍ണകളും നടത്തും. അഡാനിയും കേന്ദ്ര സർക്കാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടുകയും ജനവിരുദ്ധ ബജറ്റിനെതിരായ പ്രതിഷേധം രേഖപ്പെടുത്തുകയുമാണ് ക്യാമ്പയിൻ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.