പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന്റെ ആദ്യദിവസം പ്രതിപക്ഷാംഗങ്ങള്‍ക്ക് സംസാരിക്കുവാന്‍ അവസരം നല്‍കാതെ നടപടികള്‍ അവസാനിപ്പിച്ചതില്‍ പ്രതിഷേധം. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്ന പേരിലുള്ള സമ്മേളനത്തില്‍ ഭരണകക്ഷിയില്‍പ്പെട്ടവര്‍ക്ക് സംസാരിക്കുന്നതിന് ആവശ്യാനുസരണം സമയം അനുവദിച്ചപ്പോള്‍ പ്രതിപക്ഷാംഗങ്ങള്‍ക്ക് പരിമിതമായ സമയം മാത്രമേ നല്‍കിയുള്ളൂ.
സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വത്തെ സംസാരിക്കുന്നതിന് ക്ഷണിച്ചുവെങ്കിലും അദ്ദേഹം എഴുന്നേല്‍ക്കുന്നതിനിടെ 5.58 ന് സഭ നിർത്തുകയും ചെയ്തു. രാജ്യസഭയിൽ ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ് രാജ്യസഭാ അധ്യക്ഷന്റെ ഭാഗത്തുനിന്നുണ്ടായതെന്ന് ബിനോയ് വിശ്വം പറഞ്ഞു.
English Summary: CPI protested
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.