23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

പാചക വാതക വിലവര്‍ധനവിനെതിരെ സിപിഐ പ്രതിഷേധം: ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച് കേന്ദ്രം കോര്‍പറേറ്റുകളെ സഹായിക്കുന്നു : മാങ്കോട് രാധാകൃഷ്ണന്‍

Janayugom Webdesk
തിരുവനന്തപുരം
March 3, 2023 9:11 am

രൂക്ഷമായ വിലക്കയറ്റത്തില്‍ ദുരിതക്കയത്തിലായ ജനങ്ങള്‍ക്കുമേല്‍ അധികഭാരം അടിച്ചേല്‍പ്പിച്ച്, കോര്‍പറേറ്റുകളെ സഹായിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്ന് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു. പാചക വാതക വില വർധനവില്‍ പ്രതിഷേധിച്ച് സിപിഐ ജില്ലാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഏജീസ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗാർഹിക ഉപയോഗത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയിൽ 50 രൂപയും, വാണിജ്യ സിലിണ്ടറിന് 351 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്. കുടുംബ ബജറ്റുകളുടെ താളം തെറ്റിക്കുന്ന വര്‍ധനവാണ് കേന്ദ്രം വരുത്തിയിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ചരക്ക് കൂലി കൂടിക്കൂടി രാജ്യത്ത് അനിയന്ത്രിതമായ വിലക്കയറ്റമാണ് നിലനില്‍ക്കുന്നത്. ഈ സാഹചര്യത്തില്‍ സാധാരണക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതം കൂടുതല്‍ ദുസഹമാക്കുന്നതാണ് പാചക വാതക സിലിണ്ടറുകള്‍ക്ക് വില വര്‍ധിപ്പിച്ച നടപടി. കോര്‍പറേറ്റുകളെ സഹായിക്കുന്ന നയസമീപനമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാര്‍ പിന്തുടര്‍ന്നുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ രാജ്യത്ത് യുവാക്കളും കര്‍ഷകരും തൊഴിലാളികളുമെല്ലാം പോരാട്ടത്തിലാണ്. ആ പോരാട്ടം കൂടുതല്‍ ഐക്യത്തോടെയും ശക്തമായും മുന്നോട്ടുകൊണ്ടുപോകുന്നതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മുന്നിട്ടിറങ്ങുമെന്നും മാങ്കോട് രാധാകൃഷ്ണന്‍ പറഞ്ഞു.

നേതാക്കളായ പള്ളിച്ചല്‍ വിജയന്‍, അരുണ്‍ കെ എസ്, മീനാങ്കല്‍ കുമാര്‍, രാഖി രവികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. പി എസ് ഷൗക്കത്ത്, വിളപ്പില്‍ രാധാകൃഷ്ണന്‍, എ എസ് ആനന്ദകുമാര്‍, പി കെ രാജു, എന്‍ ഭാസുരാംഗന്‍, കെ ദേവകി, കെ എസ് മധുസൂദനന്‍നായര്‍, വെങ്ങാന്നൂര്‍ ബ്രൈറ്റ്, കാലടി ജയചന്ദ്രന്‍, വട്ടിയൂര്‍ക്കാവ് ശ്രീകുമാര്‍, കാഞ്ഞിരംകുളം ഗോപാലകൃഷ്ണന്‍, എസ് ചന്ദ്രബാബു, ആര്‍ എസ് ജയൻ, ആദർശ് കൃഷ്ണ, ഡി ടൈറ്റസ്, ബി ശോഭന എന്നിവര്‍ നേതൃത്വം നല്‍കി. ടി എസ് ബിനുകുമാര്‍ നന്ദി പറഞ്ഞു. 

Eng­lish Sum­ma­ry: CPI protests against cook­ing gas price hike: Cen­ter helps cor­po­rates by impos­ing extra bur­den on peo­ple: Mankot Radhakrishnan

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.