
പഹൽഗാമിലെ ഭീകരാക്രമണത്തിലൂടെ നിരവധി നിരപരാധികളുടെ ജീവൻ അപഹരിച്ച സാഹചര്യത്തിൽ സിന്ദൂർ ഓപ്പറേഷൻ അനിവാര്യമെന്ന് സിപിഐ ദേശിയ സെക്രട്ടേറിയറ്റ്. പാകിസ്ഥാനിലും പാക് അധീന ജമ്മു കശ്‍മീരിലുമായി സ്ഥിതി ചെയ്യുന്ന തീവ്രവാദികളുടെ കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന ആരംഭിച്ച സിന്ദൂർ ഓപ്പറേഷനെ പാർട്ടി അംഗീകരിക്കുന്നു. 25 ഇന്ത്യൻ പൗരന്മാരുടെയും ഒരു നേപ്പാളി പൗരന്റെയും ജീവൻ അപഹരിച്ച പഹൽഗാമിലെ ഭീകരാക്രമണത്തിന് ശേഷമാണ് ഈ നടപടി സ്വീകരിക്കേണ്ടി വന്നത്.
നിരപരാധികളുടെ ജീവൻ അപഹരിച്ച ഗുരുതരമായ പ്രകോപനമുണ്ടായ സാഹചര്യത്തിൽ, ഇത്തരം തീവ്രവാദത്തിന്റെ ഉറവിടങ്ങൾക്കെതിരെ ശക്തമായ രീതിയിൽ പ്രതികരിക്കേണ്ടത് അനിവാര്യമാണ്. പാകിസ്ഥാൻ സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള, തീവ്രവാദ കേന്ദ്രങ്ങളെ മാത്രം ലക്ഷ്യമിട്ടുള്ള ഈ ആക്രമണം, ഒരു സമ്പൂര്‍ണ യുദ്ധത്തിലേക്ക് വളരാൻ അനുവദിക്കാതെ ഉത്തരവാദിത്വത്തോടെയാണ് കൈകാര്യം ചെയ്‌തത്.
അതേസമയം, തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ ദേശീയ ഐക്യവും കൂട്ടായ ദൃഢനിശ്ചയവും ശക്തിപ്പെടുത്തുന്നതിന് അടിയന്തരമായി ഒരു സർവകക്ഷി യോഗം വിളിക്കണമെന്ന് സിപിഐ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. കൂടുതൽ സംഘർഷങ്ങൾ ഒഴിവാക്കാനും നമ്മുടെ പ്രദേശത്ത് സമാധാനം നിലനിർത്താനും രാഷ്ട്രീയപരമായ പരിഹാരങ്ങൾ കണ്ടെത്താനും നയതന്ത്രപരമായ മാർഗ്ഗങ്ങൾ തേടേണ്ടതിന്റെ പ്രാധാന്യം അനിവാര്യമാണ്. ഭീകരവാദത്തിന്റെ ദുരിതം അനുഭവിച്ച പാകിസ്ഥാൻ സർക്കാർ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്ന എല്ലാ ഭീകര ശൃംഖലകളേയും ഇല്ലാതാക്കണമെന്നും സിപിഐ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.