24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 23, 2024
December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024

സിപിഐ സംസ്ഥാന സമ്മേളനം: മാധ്യമ പ്രദർശനത്തിലേക്ക് വാര്‍ത്തകളും ചിത്രങ്ങളും അയയ്ക്കാം

Janayugom Webdesk
തിരുവനന്തപുരം
September 10, 2022 10:43 pm

ഈ മാസം 30 മുതൽ ഒക്ടോബർ മൂന്ന് വരെ തിരുവനന്തപുരത്ത് നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ‘ആധുനിക കേരളത്തിന്റെ സൃഷ്ടിയിൽ മാധ്യമങ്ങളുടെ പങ്ക്’ എന്ന വിഷയത്തെ ആസ്പദമാക്കി പ്രദർശനം സംഘടിപ്പിക്കുന്നു. കേരളത്തിന്റെ വളർച്ചയ്ക്കും പുരോഗതിക്കും വികസനത്തിനും സംഭാവന നൽകിയതോ പ്രേരകമായതോ ആയ വാർത്തയോ വാർത്താ ചിത്രങ്ങളോ ആണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുക. ഇത്തരം പത്രവാർത്തകളോ വാർത്താചിത്രങ്ങളോ കൈവശമുണ്ടെങ്കിൽ അത് അയച്ചുതന്ന് ഈ പ്രദർശനത്തോട് സഹകരിക്കാൻ സ്വാഗതസംഘം അഭ്യര്‍ത്ഥിച്ചു.

ടാഗോർ തിയേറ്ററിലാണ് പ്രദർശനം. തിരഞ്ഞെടുക്കപ്പെടുന്ന വാർത്തയ്ക്കും ചിത്രത്തിനും പുരസ്കാരം നൽകും. വാർത്തയും ചിത്രങ്ങളും മാങ്കോട് രാധാകൃഷ്ണൻ, ജനറൽ കൺവീനർ, സിപിഐ സംസ്ഥാന സമ്മേളന സ്വാഗതസംഘം, പികെവി സ്മാരകം, ഗാന്ധാരി അമ്മൻ കോവിൽ, മേലെ തമ്പാനൂർ‑1 എന്ന വിലാസത്തിലോ cpidctvm@gmail. com എന്ന ഇമെയിലിലോ അയക്കണം.

Eng­lish Sum­ma­ry: CPI State Conference

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.