
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള ശതാബ്ദി ആഘോഷ സമ്മേളനം പി കൃഷ്ണപിള്ള ദിനമായ ഇന്ന് പകല്‍ നാലുമണിക്ക് വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നടക്കും. സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. കൃഷി മന്ത്രി പി പ്രസാദ് അധ്യക്ഷനായിരിക്കും. സ്വാഗത സംഘം ജനറല്‍ കൺവീനർ ടി ജെ ആഞ്ചലോസ് സ്വാഗതം പറയും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു മുഖ്യ പ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എസ് സോളമൻ, ദേശീയ കൗൺസിൽ അംഗം ടി ടി ജിസ്‌മോൻ എന്നിവർ സംസാരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.