12 December 2025, Friday

Related news

December 7, 2025
December 6, 2025
December 3, 2025
December 1, 2025
November 25, 2025
November 24, 2025
November 23, 2025
November 21, 2025
November 18, 2025
November 16, 2025

സിപിഐ സംസ്ഥാന സമ്മേളനം : പ്രതിനിധി സമ്മേളനം തുടങ്ങി

Janayugom Webdesk
ആലപ്പുഴ
September 10, 2025 11:00 am

ധീര രക്തസാക്ഷികളുടെ ചോരവീണ് ചുവന്ന മണ്ണായ പുന്നപ്ര‑വയലാര്‍ ഉള്‍പ്പെടുന്ന ആലപ്പുഴയില്‍ സിപിഐ സംസ്ഥാന പ്രതിനിധി സമ്മേളനത്തിന് തുടക്കമായി. ധീര രക്തസാക്ഷികള്‍ അന്ത്യവിശ്രമം കൊള്ളുന്ന വലിയ ചുടുകാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാവിലെ 10ന് അത്‌ലറ്റുകൾ എത്തിച്ച ദീപശിഖ സമ്മേളന വേദിയായ കാനം രാജേന്ദ്രൻ നഗറിൽ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഏറ്റുവാങ്ങി. തുടർന്ന് സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഡി രാജ ഉദ്ഘാടനം ചെയ്തു.
43 വർഷത്തിനുശേഷമാണ് ആലപ്പുഴയുടെ മണ്ണില്‍ സിപിഐയുടെ സംസ്ഥാന സമ്മേളനത്തിന് വീണ്ടും വേദിയാവുന്നത്. സമ്മേളന നഗറിൽ സ്ഥാപിക്കുന്ന ദീപശിഖ വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ഇന്നലെ വൈകിട്ടാണ് വലിയ ചുടുകാട്ടിൽ എത്തിച്ചത്. പാര്‍ട്ടി ശതാബ്ദിയെ സ്മരിച്ച് 100 വനിതാ അത്‌ലറ്റുകളാണ് ദീപശിഖ സമ്മേളന വേദിയിൽ എത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.