7 January 2026, Wednesday

Related news

December 29, 2025
December 26, 2025
December 25, 2025
December 22, 2025
December 21, 2025
December 20, 2025
December 17, 2025
December 6, 2025
December 3, 2025
November 29, 2025

സിപിഐ സംസ്ഥാന സമ്മേളനം : പതാക ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു

Janayugom Webdesk
കരിവെള്ളൂർ
August 31, 2025 8:10 pm

സിപിഐ സംസ്ഥാന സമ്മേളന നഗരിയിലേക്കുള്ള പതാക ജാഥ കണ്ണൂർ ജില്ലയിലേക്ക് പ്രവേശിച്ചു. കരിവെള്ളൂരിൽ വച്ച് ജില്ലയിലെ നേതാക്കൾ ജാഥയെ വരവേറ്റു. സിപിഐ കണ്ണൂർ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി പി മുരളി ‚സംസ്ഥാന കൗൺസിൽ അംഗം സി എൻ ചന്ദ്രൻ , ജില്ലാ നേതാക്കളായ ‚എ പ്രദീപൻ, കെ വി ബാബു, വെള്ളോറ രാജൻ , താവം ബാലകൃഷ്ണൻ, പയ്യന്നൂർ മണ്ഡലം സെക്രട്ടറി വി ബാലൻ, എം രാമകൃഷ്ണൻ, പി കെ മുജീബ് റഹ്മാൻ, ടി വി നാരായണൻ , പി വി ബാബു രാജേന്ദ്രൻ, കെ ആർ ചന്ദ്രകാന്ത് , രേഷ്മപരാഗൻ, പി നാരായണൻ, കെ വി സാഗർ എന്നിവരും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ നൂറുകണക്കിന് ആളുകളും ചേർന്ന് ജാഥയ്ക്ക് ഉജ്ജ്വല വരവേല്പ് നൽകി. ഓണക്കുന്ന് ബസാറിൽ നടന്ന സ്വീകരണ പരിപാടിയിൽ സിപിഐ ജില്ലാ സെക്രട്ടറി സി പി സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ കെ പി രാജേന്ദ്രൻ, വൈസ് ക്യാപ്റ്റൻ ദീപ്തി അജയകുമാർ, പയ്യന്നൂർ മണ്ഡലം സെക്രട്ടറി വി ബാലൻ എന്നിവർ പ്രസംഗിച്ചു. വിവിധവർഗ ബഹുജന സംഘടനകൾക്ക് വേണ്ടി ജാഥാ അംഗങ്ങൾക്ക് ഹാരാർപ്പണം നടത്തി.
ജാഥയ്ക്ക് ഇന്ന് രാവിലെ 9 ന് കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്തും 10 മണിക്ക് തലശ്ശേരി പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തും സ്വീകരണം നൽകും. തുടർന്ന് ജാഥ കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.