21 January 2026, Wednesday

Related news

January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025

സിപിഐ സംസ്ഥാന സമ്മേളനം ‘കുടുംബ ഹുണ്ടിക’ നെഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തകര്‍

Janayugom Webdesk
ആലപ്പുഴ
May 2, 2025 10:49 pm

സിപിഐ സംസ്ഥാന സമ്മേളന നടത്തിപ്പിന് പണം കണ്ടെത്തുന്നതിനുള്ള ‘കുടുംബ ഹുണ്ടിക’ നേഞ്ചോട് ചേര്‍ത്ത് പ്രവര്‍ത്തകര്‍. സ്വന്തമായി വീടും സ്ഥലവും ഇല്ലാത്ത കൂലിപ്പണിക്കാരായ പ്രവര്‍ത്തകരും അധ്വാനത്തിന്റെ ഒരു വിഹിതം ഹുണ്ടികകളില്‍ കൃത്യമായി നിക്ഷേപിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടി സ്ഥാപിതമായ കാലം മുതൽ കേരളത്തിൽ നടപ്പിലാക്കി വന്നിരുന്ന രീതികളിൽ ഒന്നാണിത്. പഴയകാലത്ത് സമ്മേളനങ്ങൾ നടക്കുമ്പോൾ ഉല്പന്നപ്പിരിവും ഹുണ്ടി ബോക്സ് സ്ഥാപിച്ചുമായിരുന്നു അതിന്റെ ചെലവുകൾക്ക് വഴി കണ്ടെത്തിയിരുന്നത്. സ്വന്തമായി വീടില്ലാത്ത കൂലിപ്പണിക്കാരനായ തമ്പകചുവട്ടിലെ ബ്രാഞ്ചിലെ പ്രായം കൂടിയ അംഗം മണിയപ്പന്‍ നാല് മാസം കൊണ്ട് 1263 രൂപ ഹുണ്ടികയില്‍ നിക്ഷേപിച്ചു. ഈ പണത്തിന്റെ മൂല്യം വിലമതിക്കാനാവാത്തതാണ്. ഇങ്ങനെ നിരവധി പ്രവര്‍ത്തകരാണ് ‘കുടുംബ ഹുണ്ടിക’ നെഞ്ചോട് ചേര്‍ത്ത് സമ്മേളനത്തിന് കരുത്താകുന്നത്. 

പാർട്ടി അംഗങ്ങളിൽ നിന്നും കുടുംബ ഹുണ്ടിക ഏറ്റുവാങ്ങുന്നതിന്റെ ജില്ലാതല ഉദ്ഘാടനം മേയ്ദിനത്തില്‍ സ്വാതന്ത്ര്യസമര സേനാനി പി കെ മേദിനിയിൽ നിന്നും ജില്ലാ സെക്രട്ടറി ടി ജെ ആഞ്ചലോസ് ഏറ്റുവാങ്ങി നിര്‍വഹിച്ചു. 43 വര്‍ഷങ്ങള്‍ക്കുശേഷമാണ് സിപിഐ സംസ്ഥാന സമ്മേളനം ആലപ്പുഴയിൽ നടക്കുന്നത്. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.