23 January 2026, Friday

Related news

January 22, 2026
January 22, 2026
January 20, 2026
January 16, 2026
January 16, 2026
January 15, 2026
January 11, 2026
January 10, 2026
January 4, 2026
January 2, 2026

സിപിഐ സംസ്ഥാന സമ്മേളനം: ഗാനങ്ങളുടെ പ്രകാശനം ഇന്ന്

Janayugom Webdesk
ആലപ്പുഴ
August 25, 2025 8:35 am

സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാർത്ഥമുള്ള ഗാനങ്ങളുടെ ആല്‍ബം ഇന്ന് പകൽ നാല് മണിക്ക് അലപ്പുഴ ടിവി സ്മാരകത്തിൽ കവി വയലാർ ശരത്ചന്ദ്ര വർമ്മ പ്രകാശനം ചെയ്യും. ഗാനരചയിതാക്കളായ റഫീഖ് അഹമ്മദ്, വയലാർ ശരത്ചന്ദ്ര വർമ്മ, ബി കെ ഹരിനാരായണൻ, രാജീവ് ആലുങ്കൽ, അജീഷ് ദാസൻ എന്നിവരുടെ വരികൾക്ക് ബിജിബാലാണ് സംഗീതം പകർന്നിരിക്കുന്നത്.

ഗായകരായ സുദീപ് കുമാർ, നിഷാദ്, രഞ്ജിത് രാജ്, സൗമ്യ, ബിജി ബാൽ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ‘സ്മരണകൾക്കു മേലുദിച്ച രുധിര താരമേ’ (റഫീഖ് അഹമ്മദ്), ‘ചിറകുകൾ പൊരുതുമ്പോൾ’ (വയലാർ ശരത് ചന്ദ്രവർമ്മ), ‘ചെങ്കൊടിക്കഭിവാദ്യമായെന്റെ ചങ്ക് വീറ്’ (വയലാർ ശരത്ചന്ദ്ര വർമ്മ), ‘സ്വാഗതഗാനം’ (ബി കെ ഹരിനാരായണൻ), ‘രക്തം വിയർത്തു സഖാക്കൾ തെളിച്ചിട്ട സുപ്രഭാതങ്ങളിലൂടെ’ (രാജീവ് ആലുങ്കൽ) ‘അറബിക്കടലല പെറ്റൊരു മകന്’ (അജീഷ് ദാസൻ) എന്നിവയാണ് ഗാനങ്ങൾ. സിപിഐ സംസ്ഥാന സമ്മേളന ഗാനങ്ങള്‍ കേള്‍ക്കാന്‍ ക്യു ആര്‍ കോഡ് സ്കാന്‍ ചെയ്യുക. പ്രകാശനത്തിനുശേഷം ജനയുഗം ഓണ്‍ലൈന്‍ യുട്യൂബ് ചാനലില്‍ ലഭ്യമാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.