22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

സിപിഐ സംസ്ഥാന സമ്മേളനം: ഗാന സമാഹാരം പ്രകാശനം ചെയ്തു

Janayugom Webdesk
തിരുവനന്തപുരം
September 11, 2022 10:20 pm

സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സ്വാഗതസംഘം തയാറാക്കിയ ‘ഉണർത്തുപാട്ടുകൾ 2022’ ഗാന സമാഹാരങ്ങളുടെ സിഡി പ്രകാശനം ചെയ്തു. തമ്പാനൂർ ടി വി സ്മാരക ഹാളിൽ നടന്ന ചടങ്ങില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സ്വാഗതസംഘം ചെയർമാൻ ജി ആർ അനിലിന് നല്കി പ്രകാശനം നിർവഹിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം കെ ഇ ഇസ്മായിൽ, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിമാരായ കെ പ്രകാശ് ബാബു, സത്യൻ മൊകേരി, ജില്ലാ സെക്രട്ടറിയും സ്വാഗതസംഘം ജനറൽ കൺവീനറുമായ മാങ്കോട് രാധാകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

വയലാർ ശരത്ചന്ദ്രവർമ്മ, പി കെ ഗോപി, ആലങ്കോട് ലീലാകൃഷ്ണൻ, ബിനോയ് വിശ്വം, മുരുകൻ കാട്ടാക്കട, വി പി ഉണ്ണികൃഷ്ണൻ, രാധാകൃഷ്ണൻ കുന്നുംപുറം എന്നിവരാണ് ഗാനങ്ങൾ രചിച്ചത്. ഉദയകുമാർ അഞ്ചലാണ് സംഗീത സംവിധാനം. ജോസ് സാഗർ, ബിനു സരിഗ, ശുഭ രഘുനാഥ്, കെ എസ് പ്രിയ എന്നിവരാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 

Eng­lish Summary:CPI State Con­fer­ence: Song Com­pi­la­tion Released
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.