
സിപിഐ സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള പതാക, ബാനർ, കൊടിമര ജാഥകൾക്ക് ക്രമീകരണമായി. പതാക ജാഥ 31 ന് വൈകിട്ട് അഞ്ചിന് കയ്യൂരിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പ്രകാശ് ബാബു ഉദ്ഘാടനം ചെയ്യും. ദേശീയ എക്സിക്യൂട്ടീവ് അംഗം കെ പി രാജേന്ദ്രൻ ജാഥ നയിക്കും.
ബാനർ ജാഥ സെപ്റ്റംബർ ഒന്നിന് വൈകിട്ട് അഞ്ചിന് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി ഉദ്ഘാടനം ചെയ്യും. കേരള മഹിളാ സംഘം സംസ്ഥാന പ്രസിഡന്റ് പി വസന്തം ജാഥ നയിക്കും. കൊടിമര ജാഥ സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചിന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ സംസ്ഥാന പ്രസിഡന്റ് കെ വി വസന്ത കുമാർ ജാഥ നയിക്കും.
മൂന്ന് ജാഥകളും സെപ്റ്റംബർ മൂന്നിന് ആലപ്പുഴ ജില്ലയിൽ പ്രവേശിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറുകണക്കിന് ജാഥകൾ കൊടിമര, ബാനർ, പതാക ജാഥകളെ അനുധാവനം ചെയ്യും. വൈകിട്ട് ആറിന് പൊതുസമ്മേളന നഗറായ അതുൽ കുമാർ അഞ്ജാൻ നഗറിൽ (ആലപ്പുഴ ബീച്ച്) സ്വാതന്ത്ര്യ സമര സേനാനിയും വിപ്ലവ ഗായികയുമായ പി കെ മേദിനി പതാക ഉയർത്തും. പ്രതിനിധി സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണം സെപ്റ്റംബർ ഒമ്പതിന് ഉച്ചയ്ക്ക് രണ്ടി വയലാർ രക്തസാക്ഷി മണ്ഡപത്തിൽ നിന്നും ആരംഭിക്കും. സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.
പ്രതിനിധി സമ്മേളനം ആരംഭിക്കുന്ന സെപ്റ്റംബർ 10 ന് രാവിലെ 10 മണിക്ക് കാനം രാജേന്ദ്രൻ നഗറിൽ (എസ് കെ കൺവൻഷൻ സെന്റർ, കളർകോട്) സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ദീപശിഖ ഏറ്റുവാങ്ങും. തുടർന്ന് കെ ആർ ചന്ദ്രമോഹൻ പതാക ഉയർത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.