
ആലപ്പുഴയിൽ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി എഐഎസ്എഫ്-എഐവൈഎഫ് നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന യൂത്ത് കോൺക്ലേവ് 16ന് വൈകിട്ട് നാലിന് കാർത്തികപ്പള്ളി മഹാദേവികാട് ധന്യ ഓഡിറ്റോറിയത്തിൽ നടക്കും. ഇതിനോടനുബന്ധിച്ച് ആർ ശങ്കരനാരായണൻ തമ്പി ഫൗണ്ടേഷൻ പ്രതിഭാസംഗമം, ചെങ്ങളത്ത് രാമകൃഷ്ണപിള്ള അവാർഡ് സമർപ്പണം, മ്യൂസിക്കൽ മാജിക് എന്നിവ നടക്കും.
പ്രശസ്ത കർണാട്ടിക് സംഗീതജ്ഞനും എഴുത്തുകാരനുമായ ടി എം കൃഷ്ണ ഉദ്ഘാടനം ചെയ്യും. ചെങ്ങളത്ത് രാമകൃഷ്ണപിള്ള പുരസ്കാരം കൃഷിവകുപ്പ് മന്ത്രി പി പ്രസാദ് പന്ന്യൻ രവീന്ദ്രന് സമ്മാനിക്കും. എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്‌മോൻ അധ്യക്ഷത വഹിക്കും. ഹരിപ്പാട് നിയോജകമണ്ഡലത്തിലെയും വിയപുരം പഞ്ചായത്തിലെയും എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികളെയും 100% വിജയം നേടിയ സ്കൂളുകളെയും മുൻ എംപി ടി ജെ ആഞ്ചലോസ്, സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. എസ് സോളമൻ എന്നിവർ ആദരിക്കും. അവാർഡ് പ്രശസ്തിപത്ര അവതരണം ഫൗണ്ടേഷൻ കൺവീനർ യു ദിലീപ് നിർവഹിക്കും.
എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, എഐഎസ്എഫ് സംസ്ഥാന സെക്രട്ടറി എ അധിൻ, സംസ്ഥാന വൈസ് പ്രസിഡന്റ് നാദിറ മെഹ്റിൻ, വെറൈറ്റി ഫാർമർ സുജിത്ത്, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈ രഞ്ജിത്ത്, സെക്രട്ടറി സനൂപ് കുഞ്ഞുമോൻ എഐഎസ്എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി അസ്ലം ഷാ, ജില്ലാ സെക്രട്ടറി ആദർശ് തുളസീധരൻ, സിപിഐ ഹരിപ്പാട് മണ്ഡലം സെക്രട്ടറി കെ കാർത്തികേയൻ, സി വി രാജീവ്, എ ശോഭ, മോഹൻ സിയാർ, അജയ് കൃഷ്ണൻ എന്നിവർ സംസാരിക്കും. തുടർന്ന് മ്യൂസിക്കൽ മാജിക്കും നടക്കും.
സിപിഐ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് സേവ് കുട്ടനാട് സെമിനാർ സംഘടിപ്പിക്കും. 22ന് വൈകിട്ട് 3 മണിക്ക് മാമ്പുഴക്കരി സത്യവ്രത സ്മാരക ഹാളിൽ നടക്കുന്ന സെമിനാർ റവന്യുമന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്യും. കിസാൻ സഭ ദേശീയ സെക്രട്ടറി സത്യൻ മൊകേരി മോഡറേറ്ററായിരിക്കും.
കൃഷിമന്ത്രി പി പ്രസാദ്, ഡോ. എം എസ് സ്വാമിനാഥൻ ജന്മശതാബ്ദി സ്മാരക പ്രഭാഷണം നടത്തും. സിപിഐ(എം) ജില്ലാ സെക്രട്ടറി ആർ നാസ്സർ, കിസാൻ സഭ സംസ്ഥാന ജനറൽ സെക്രട്ടറി കെ എം ദിനകരൻ, കിസാൻ സഭ ജില്ലാ പ്രസിഡന്റ് ജി കൃഷ്ണപ്രസാദ്, കുട്ടനാട് വികസന ഏജൻസി വൈസ് ചെയർമാൻ മുട്ടാർ ഗോപാലകൃഷ്ണൻ, ആർ സുരേഷ്, കെ കാർത്തികേയൻ, ആർ സുഖലാൽ, ആർ അനിൽകുമാർ, ടി ആനന്ദൻ, ആർ രാജേന്ദ്ര കുമാർ, ടി ഡി സുശീലൻ എന്നിവർ പങ്കെടുക്കും.
കുട്ടനാട്ടുകാർ ഈ വർഷം മൂന്ന് മാസങ്ങൾക്കുള്ളിൽ അഞ്ച് വെള്ള പ്പൊക്കത്തെ അതിജീവിക്കേണ്ടി വന്നു. ഇത്തരത്തിൽ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്യുന്നതിനുള്ള പ്രധാന നിർദേശങ്ങൾ സെമിനാറിൽ തയ്യാറാക്കി കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കുമെന്ന് സ്വാഗത സംഘം ജനറൽ കൺവീനർ ടി ജെ ആഞ്ചലോസ് അറിയിച്ചു.
സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സ്കൂൾ വിദ്യാർത്ഥികൾക്കായി സെപ്റ്റംബർ 2ന് ആലപ്പുഴയിൽ അഖില കേരള ക്വിസ് മത്സരം സംഘടിപ്പിക്കും. ഒരു ടീമിൽ പരമാവധി രണ്ടുപേർ ഉണ്ടായിരിക്കണം. എട്ടാം ക്ലാസ്സ് മുതൽ ഹയർസെക്കൻഡറി വരെയുള്ള വിദ്യാർത്ഥികൾക്കാണ് മത്സരത്തിൽ പങ്കെടുക്കാനുള്ള അവസരം. ഒരേ സ്കൂളിലെ കുട്ടികൾ ഉൾപ്പെടുന്നതായിരിക്കണം ഒരു ടീം. പങ്കെടുക്കുന്ന ടീമുകൾ സ്കൂൾ അധികൃതരുടെ സാക്ഷ്യപത്രം മത്സരത്തിന് എത്തുമ്പോൾ കരുതിയിരിക്കണം. മത്സരത്തിൽ പ്രാഥമികം, അന്തിമം എന്നിങ്ങനെ രണ്ട് ഘട്ടങ്ങൾ ഉണ്ടായിരിക്കും. പ്രാഥമിക മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ കരസ്ഥമാക്കുന്ന ആറ് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ടായിരിക്കും ഫൈനൽ മത്സരം. മത്സരത്തിൽ പ്രത്യേക വിഷയമില്ല. ഇതൊരു പൊതു വിജ്ഞാന പ്രശ്നോത്തരി ആയിരിക്കും. രജിസ്ട്രേഷന് 15നുള്ളിൽ പറയുന്ന നമ്പരുകളിൽ വാട്സ് ആപ്പ് ചെയ്യുക. 9656961992, 8138970430.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.