19 December 2024, Thursday
KSFE Galaxy Chits Banner 2

ഇഡി നീക്കം രാഷ്ട്രീയ പ്രേരിതം: കാനം

Janayugom Webdesk
കണ്ണൂര്‍
February 16, 2023 11:02 pm

തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ വട്ടമിട്ട് പറക്കാറുണ്ടെന്നും ശിവശങ്കറിന്റെ അറസ്റ്റ് അതിന്റെ ഭാഗമാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈഫ് മിഷന്‍ കോഴ കേസില്‍ ശിവശങ്കര്‍ കുറ്റാരോപിതന്‍ മാത്രമാണ്.

അന്വേഷണത്തെ ആരും എതിര്‍ത്തിട്ടില്ല. അത് അതിന്റെ വഴിക്ക് നടക്കട്ടെയെന്നും കാനം പറഞ്ഞു. ഇന്ധനനികുതി താല്‍ക്കാലിക സംവിധാനം മാത്രമാണ്. അത് നീണ്ടകാലം തുടരാന്‍ ഉദ്ദേശിക്കുന്നില്ല. മന്ത്രി പി പ്രസാദിന്റെ ഇസ്രയേല്‍ സന്ദര്‍ശനത്തിന് രാഷ്ട്രീയ വിലക്കില്ലെന്നും നിയമസഭ സബ് കമ്മിറ്റി ചേരുന്ന സമയമായതിനാല്‍ മാത്രമാണ് മന്ത്രിക്ക് യാത്രാനുമതി നിഷേധിച്ചതെന്നും കാനം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.