12 February 2026, Thursday

Related news

February 2, 2026
January 31, 2026
January 31, 2026
January 30, 2026
January 29, 2026
January 29, 2026
January 18, 2026
January 6, 2026
December 27, 2025
December 21, 2025

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ എന്നിവരെ നവയുഗം ജുബൈൽ അനുസ്മരിച്ചു

Janayugom Webdesk
ജുബൈൽ
December 18, 2023 5:09 pm

മുതിർന്ന കമ്മ്യുണിസ്റ്റ് നേതാക്കളായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുൻ എംഎൽഎ ആർ രാമചന്ദ്രൻ എന്നിവരുടെ അകാലനിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് നവയുഗം സാംസ്ക്കാരികവേദി ജുബൈലിൽ അനുശോചന സമ്മേളനം സംഘടിപ്പിച്ചു. നവയുഗം രക്ഷാധികാരി ടി സി ഷാജിയുടെ അധ്യക്ഷതയിൽ ചേർന്ന അനുശോചന സമ്മേളനത്തിൽ, കേന്ദ്രനേതാക്കളായ എംജി മനോജും എം എസ് മുരളിയും അനുശോചന പ്രമേയങ്ങൾ അവതരിപ്പിച്ചു. 

കേരളത്തിലെ ജനങ്ങളുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിച്ച ഉറച്ച നിലപാടുകളുള്ള ധീരനായ കമ്യൂണിസ്റ്റ് നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്നും വിദ്യാർത്ഥി രാഷ്ടീയത്തിലൂടെ കടന്ന് വന്ന് തൊഴിലാളി വർഗത്തിന് വേണ്ടി ജീവിതം ഉഴിഞ്ഞ വെച്ച നേതാവിന്റെ നിര്യാണം ഇടതുപക്ഷത്തിന് തീരാനഷ്ടമാണ് എന്നും നവയുഗം അനുശോചന പ്രമേയത്തിൽ പറഞ്ഞു. കൊല്ലം ജില്ലയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപടുക്കാൻ ധീരമായി പ്രവർത്തിച്ച മനുഷ്യ സ്നേഹിയായിരുന്നു കരുനാഗപള്ളി മുൻ എംഎൽഎ കൂടിയായിരുന്ന ആർ രാമചന്ദ്രനെന്നും നവയുഗം അനുസ്മരിച്ചു. 

വിവിധ പ്രവാസി സംഘടന പ്രതിനിധികളും, സാമൂഹ്യസാംസ്‌ക്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അഷറഫ് മുവാറ്റുപുഴ, സൈഫ്, ഷിഹാബ് കായംകുളം, മുഫീദ്, കരീം ഉസ്താദ്, സാബു, പുഷ്പകുമാർ, നൗഷാദ് എന്നിവർ യോഗത്തിൽ അനുസ്മരണ പ്രസംഗങ്ങൾ നടത്തി.

Eng­lish Sum­ma­ry: CPI State Sec­re­tary Kanam Rajen­dran and for­mer MLA R Ramachan­dran remem­bered by Navayu­gom Jubail

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.