22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 21, 2024
December 19, 2024
December 19, 2024
December 17, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 1, 2024
November 30, 2024

സിപിഐ സമരം വിജയിച്ചു; ലൈഫ് പദ്ധതി, അപേക്ഷകള്‍ക്ക് കെഎല്‍ആര്‍ എന്‍ഒസി വേണ്ട

Janayugom Webdesk
വൈത്തിരി
March 14, 2023 4:28 pm

ലൈഫ്, പിഎംഎവൈ ഭവന പദ്ധതി പ്രകാരമുള്ള കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ക്ക് കെ എല്‍ ആര്‍ എന്‍ ഒ സി വേണമെന്ന നിബന്ധന ഒഴിവാക്കി വയനാട് ജില്ലാ കളക്ടറുടെ ഉത്തരവ്. ഇത് സംബന്ധിച്ച് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്കും താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്കും റവന്യൂ ഉദ്യോഗസ്ഥര്‍ക്കും കളക്ടര്‍ സര്‍ക്കുലര്‍ നല്‍കി.

നേരത്തെ ഈ വിഷയവുമായി ബന്ധപ്പെട്ട് നല്‍കിയ സര്‍ക്കുലറുകള്‍ പ്രകാരമുള്ള നടപടികള്‍ക്കും പുതിയ ഭേദഗതി ബാധകമാണ്. മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിക്കും സിപിഐ വൈത്തിരി മണ്ഡലം കമ്മറ്റിയും പൊഴുതന ലോക്കൽ കമ്മറ്റി നിവേദനം നൽകുകയും നിരവധി സമരങ്ങൾ നടത്തിയതിനെ തുടർന്നാണ് ഉത്തരവ് പുറത്തിറങ്ങിയത്. കേരള സർക്കാരിനെ സിപിഐ വൈത്തിരി മണ്ഡലം കമ്മിറ്റി അഭിനന്ദിച്ചു.

Eng­lish Summary;CPI strug­gle won; KLRNOC is not required for build­ing con­struc­tion appli­ca­tions under LIFE scheme
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.